Image

മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനവും പുസ്തക പ്രകാശനവും

എ.സി. ജോര്‍ജ് Published on 03 April, 2017
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനവും പുസ്തക പ്രകാശനവും
ഹ്യൂസ്റ്റന്‍ : മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ഉയര്‍ച്ചയും വളര്‍ച്ചയും ബോധവല്‍ക്കരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഹ്യൂസ്റ്റനിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക    20-ാം വാര്‍ഷിക സമ്മേളനം ഏപ്രില്‍ 8-ാം തീയതി ശനിയാഴ്ച വൈകുന്നേരം, 5.30ന്, 435 മര്‍ഫി റോഡിലുള്ള ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്നു. ഈ യോഗത്തില്‍ മുഖ്യാതിഥിയായി തിരുവല്ലാ മാര്‍ത്തോമ്മാ കോളേജ് പ്രൊഫസറായിരുന്ന ഡോക്ടര്‍ ഈപ്പന്‍ ഡാനിയേല്‍ പ്രഭാഷണം നടത്തും. കൂടാതെ ഗ്രെയിറ്റര്‍ ഹ്യൂസ്റ്റനിലെ സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും. മലയാളം സൊസൈറ്റിയുടെ അംഗങ്ങള്‍ നൈസര്‍ഗിക ഭാഷാ സാഹിത്യ വാസനയുള്ളവരും ഗ്രന്ഥകര്‍ത്താക്കളും കേരളത്തിലേയും അമേരിക്കയിലേയും ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ എഡിഷനുകളിലും സ്ഥിരമായി എഴുതുന്നവരും പ്രസിദ്ധരുമാണ്. അവരില്‍ ചിലരുടെ രചനകള്‍   ഉല്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സാഹിത്യ സമാഹാരം 'സര്‍ഗ്ഗദീപ്തി' യുടെ പ്രകാശനം സമ്മേളനത്തിന്റെ മുഖ്യ ഇനമാണ്. കഥ, കവിത, ലേഖനം, ചിത്രീകരണം തുടങ്ങിയ സാഹിത്യ സൃഷ്ടകളാല്‍ സമ്പന്നമാണ് സര്‍ഗ്ഗദീപ്തി എന്ന മലയാളം സൊസൈറ്റിയുടെ 20-ാം വാര്‍ഷികമായി വായനക്കാരുടേയും അനുവാചകരുടേയും സമക്ഷം സമര്‍പ്പിക്കുന്ന സാഹിത്യ സമാഹാരം. സര്‍ഗ്ഗദീപ്തിയുടെ മുഖ്യ പത്രാധിപര്‍ ടി.എന്‍.സാമുവല്‍,  പത്രാധിപ സമിതി അംഗങ്ങള്‍ എ.സി. ജോര്‍ജ്, നൈനാന്‍ മാത്തുള്ള, തോമസ് വര്‍ഗ്ഗീസ്, ജോസഫ് പൊന്നോലി, തോമസ് വൈക്കത്തുശ്ശേരില്‍ എന്നിവരാണ്.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് വൈസ് പ്രസിഡന്റുമാര്‍ ജോളി വില്ലി, പൊന്നുപിള്ള,  സെക്രട്ടറി ജോര്‍ജ് പുത്തന്‍ കുരിശ് എന്നിവരാണ്. മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രതിമാസ സമ്മേളനങ്ങളില്‍ കവിത, കഥ, ലേഖനം, നര്‍മ്മം, പ്രഭാഷണം തുടങ്ങിയ സാഹിത്യ ശാഖകള്‍ അവതരിപ്പിക്കുകയും അതിനെപ്പറ്റിയുള്ള ചര്‍ച്ചകളും ആസ്വാദനങ്ങളും വിമര്‍ശനങ്ങളും മലയാള ഭാഷാ സാഹിത്യത്തിന്റെ അമേരിക്കയിലെ വളര്‍ച്ചക്കും നിലനില്‍പ്പിനും സഹായമാകുന്നുണ്ടെന്ന് പരക്കെ അഭിപ്രായമുണ്ട്. ചര്‍ച്ചയിലും അവതരണങ്ങളിലും പ്രഭാഷണങ്ങളിലും ഏവര്‍ക്കും തുല്യ പരിഗണനയും തുല്യ സമയവും തുല്യ പങ്കാളിത്തവും നല്‍കാന്‍ അങ്ങേയറ്റം ശ്രദ്ധചെലുത്താറുണ്ടെന്ന് മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അഭിപ്രായപ്പെടുന്നു. മലയാളം സൊസൈറ്റിയുടെ 20-ാം വാര്‍ഷിക സമ്മേളനത്തിലേക്ക് എല്ലാ ഭാഷാ സാഹിത്യ സ്‌നേഹികളേയും സ്വാഗതം ചെയ്തിട്ടുണ്ട്.

മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനവും പുസ്തക പ്രകാശനവുംമലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനവും പുസ്തക പ്രകാശനവുംമലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനവും പുസ്തക പ്രകാശനവുംമലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനവും പുസ്തക പ്രകാശനവുംമലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനവും പുസ്തക പ്രകാശനവുംമലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റന്‍ 20-ാം വാര്‍ഷിക സമ്മേളനവും പുസ്തക പ്രകാശനവും
Join WhatsApp News
Joice thonniamala 2017-04-05 15:20:49
അമേരിക്ക എന്ന് പറയുന്നത് ഈ ഹ്യൂസ്റ്റൺ മാത്രമാണോ ? മലയാള ഭാഷയുടെ ഉയർച്ചക്കും വളർച്ചക്കും വേണ്ടി എന്തു ബോധവത്കരണം ആണ് അമേരിക്കയിൽ ആകമാനം നിങ്ങളുടെ സംഘടന നടത്തിയിട്ടുള്ളതിനു ഒരു വിശദികരണം എഴുതുമോ ശ്രീ എ സി സർ ?
ഇവിടെ ഭാഷ വളരുകയല്ല, തളരുകയാണ് അതിനു മുഖ്യ കാരണം  നിങ്ങളെ പോലെ സംഘടനായുടെ 
പേരിൽ ഇത്തരം ജല്പനങ്ങൾ നടുത്തുന്നവരല്ലേ ? 
സ്വയം പുകഴ്ത്തലുകളും പൊങ്ങത്തതരങ്ങളും ഭാഷ വളർത്തുകയില്ല സർ 

കിടുവ 2017-04-05 20:32:30
തോന്ന്യവാസം പിന്നെ പറഞ്ഞു തുടങ്ങി.  അപ്പോൾ പ്രശ്നം ഹ്യൂസ്റ്റനിൽ ആണോ അമേരിക്ക അതോ അമേരിക്കയിലാണോ ഹ്യൂസ്റ്റൺ എന്നതാണ്.  തേങ്ങയിൽ നിന്ന് വെളിച്ചണ്ണ ഉണ്ടാക്കാം പക്ഷെ വെളിച്ചെണ്ണയിൽ നിന്ന് ആർക്കും തേങ്ങ ഉണ്ടാക്കാൻ കഴിയില്ല എന്ന് പറഞ്ഞതുപോലെ, അമേരിക്കയുടെ ഭാഗമാണ് ഹ്യൂസ്റ്റൺ അല്ലാതെ ഹ്യൂസ്റ്റന്റ് ഭാഗമല്ല അമേരിക്ക.  അങ്ങനെ എങ്കിൽ അമേരിക്കൻ മലയാളിയുടെ ഭാഗമാണ് ഹ്യൂസ്റ്റൺ മലയാളി,  അല്ലാതെ ഹ്യൂസ്റ്റൺ മലയാളിയുടെ ഭാഗമല്ല അമേരിക്കൻ മലയാളി. അമേരിക്കയിലെ സർവ്വ മലയാളികളെയും മാനിച്ചുകൊണ്ടാണ് അവരുടെ സാഹിത്യ വളര്ച്ചക്കായി ഹ്യൂസ്റ്റൺ മലയാളികൾ പ്രവർത്തിക്കുന്നതു. വളർച്ച എന്ന് പറഞ്ഞാൽ ഉറുമ്പ് അതിന്റെ കൂടു കെട്ടുന്നതുപോലെയാണ് . ഒന്നാമതായി എന്തെങ്കിലും ഒക്കെ എഴുതുന്നത് ഒന്നും എഴുതാതിരിക്കുനന്നതിനേക്കാൾ  നല്ലതാണ്. എഴുതുന്നവരെക്കുറിച്ചു തോന്ന്യവാസം പറയുന്നതും നല്ലതാണ്.  ഒരുത്തൻ എഴുതുന്നത് നല്ലത് അല്ല എന്ന് വേറൊരുത്തന് തോന്നുന്നെങ്കിൽ, അവൻ അത് വായിച്ചിട്ടുണ്ട് എന്നുള്ളത് സത്യം.  ഇഷ്ടം അല്ലെങ്കിലും വായിക്കുന്നു എന്നിട്ട് വിമർശിക്കുന്നു. അപ്പോൾ വായിക്കുന്നതിനേക്കാൾ വിമർശിക്കുനന്തിലാണ് വിമര്ശകന് താത്‌പര്യം എന്നുള്ള സത്യം വായനക്കാര്ക്ക് മനസിലാകുന്നു.  അപ്പോൾ അത് ഒരു രോഗ ലക്ഷണം തന്നെ. അതായത് ഇങ്ങനെ ഒരു വ്യക്തി അമേരിക്കയിൽ എത്തിയിട്ടുണ്ട് അത് നിങ്ങൾ അറിയണം. അദ്ദേഹം മറ്റുള്ളവരെക്കാൾ അറിവുള്ളവനും മലയാളഭാഷയെക്കുറിച്ച് വിലയിരുത്തുവാൻ കഴിവുള്ളവനും ആണ് .  എഴുതുന്നവർ എഴുതട്ടെ സ്നേഹിതാ ഇവിടെ മലയാള ഭാഷ ആരുടേം സ്വന്തമല്ല. ഒരു ഡിഗ്രി ഒള്ളതുകൊണ്ടോ ഉപരിപഠനം നടത്തിയതുകൊണ്ടോ അത് സ്വന്താമാണെന്ന് കരുതുകയും വേണ്ട.  ഉദാഹരണമായി നിങ്ങൾ തുള്ളൽ രൂപത്തിൽ എന്തൊക്കയോ എഴുതി പിടിപ്പിച്ചു വിട്ടു. അത് നിങ്ങളുടെ സ്വന്തം എന്ന് അവകാശപെടാൻ കഴിയുമോ ? കുഞ്ചൻ നമ്പ്യാരിന്റെ തുള്ളൽ കവിതയുടെ ചുവടു പിടിച്ചു നിങ്ങൾ കവിത എഴുതി എന്നത് കൊണ്ട് നിങ്ങൾക്ക് അവകാശപ്പെടാമോ അത് നിങ്ങളുടെ കവിതയാണെന്ന്. എന്നാൽ നിങ്ങളും ഉറുമ്പ് ചെയ്യുന്നതുപോലെ മലയാള ഭാഷയുടെ വളർച്ചയുടെ ഒരു ഭാഗം അല്ലാതെ ആകുന്നില്ല .  പിന്നെ ഞങളുടെ ഏസി സാർ ന്യുയോർക്കിന്റ അരുമ സന്താനമാണ്. ഹ്യൂസ്റ്റനിൽ താമസിക്കുന്നു എന്നേയുള്ളു ശാരീരം അവൈടെയാണെങ്കിലും മനസ്സ് ഇവിടെയാണ് . പക്ഷെ ഹ്യൂസ്റ്റനിൽ ആയിട്ടും അമേരിക്കൻ മലയാള ഭാഷയുടെ വളർച്ചക്കായി ചെന്ന നാട്ടിൽ അദ്ദേഹം പ്രവർത്തിക്കുന്നു. അതൊക്ക ചെയ്യതാൽ നിങ്ങളും നന്നാകും.അല്ലാതെ ഉണ്ടാകാനാണ് ഭാവം എങ്കിൽ അരകൈ നോക്കാനും ഉള്ള മലയാളം വച്ച് ഞങ്ങളും തയാറാണ് .

പിന്നെ കുന്തറ ചേട്ടൻ ഇന്നത്തെ തീയതി പറയാമെങ്കിൽ ജോർജ് സാറ് ഇത് നടന്നതാണോ അതോ നടക്കാൻ പോകുന്നതാണോ എന്ന് പറയും .   അഥവാ തീയതി പറഞ്ഞാലും ഓർത്തിരിക്കണം എന്ന് നിര്ബന്ധമില്ലല്ലോ 
On Looker 2017-04-05 22:24:19
Mr. Joice Thonniamala Sir: This particular report by A. C. George did not mention \\\"In Houston Only\\\". This Malayalam Society is based in Houston and its upcoming celebration is taking place at Houston, that is all in the report. Almost every week or month we see such reports generated about Malayalam language or literary meetings or celebrations taking place in different cities across USA, namely New York, Chicago, Dallas, Philadelphia, Washington etc.. etc.. Please read everything in its entirety and then respond, Mr. Thonniamala. I know A. C. George for years. He came to New York,USA around 1975. When he was in New York, he used to write articles, short stories, poems and reports and he was involved in many social, religious, cultural Associations. There also he used to participate New York Malayalee related literary activites in many ways. I do not think that you know nothing about that. For any kind of benefit he is not in the habit of scarcthing any body's back. He was in New York for about 35 years and he moved to Houston in 2009. I am a close associate of A. C.George, so I know much about him. In Houston he is not an official in both the literary group namely Malayalm Society or Writer's Forum and he said to me that he do not want to become in any official in any of this 2 literary groups. But as a free, independtent literary person/ or literary lover he attend their meetings as he please. Also he write the reports once in while as afreelancer, not dictated by any body. He do not endorse all the literary readings or functions happening there. Some he agree and some he disagree. If you get, please read his articles publised since 1975 on wards. Then you may get some idea.
Democrat 2017-04-06 03:49:36
ഇരുപത്തിനാലു മണിക്കൂറും കറുത്ത കണ്ണാടി വച്ച് നടക്കുന്നവന് രാത്രി ഏതാ പകലേതാ എന്നറിയില്ല പിന്നെ പറഞ്ഞിട്ട് എന്ത് പ്രയോചനം . ഈ ന്യൂസ് ഏപ്രിൽ 3 2017 ന് പോസ്റ്റ് ചെയ്യിതിരിക്കുന്നത്  അപ്പോൾ വരുന്ന ശനിയാഴ്ചയാണെന്ന് (4 -8 -2017 ) ഏത് പൊട്ടനോട് ചോദിച്ചാലും പറഞ്ഞു തരും .  ചുമ്മാ സമയം കളയാതെ ട്രംപിനെക്കുറിച്ച് കുറെ ലേഖനംകൂടി എഴുതി വിട് . അല്ലെങ്കിൽ ചിലപ്പോൾ റഷ്യയിൽ പോയിരുന്ന് എഴുതണ്ട വരും. 
Newyorker 2017-04-06 06:39:22
സാധാരണ പുതിയ ഒരു സംഘടന ഉണ്ടാക്കുന്നതിനു മുൻപുള്ള ഒരു തരം ഈറ്റ് നോവാണ് ഏതെങ്കിലും ഒന്ന് രണ്ടു പ്രായം ചെന്ന സാഹിത്യകാരന്മാരെ പിടിച്ചു പൊതിരെ തല്ലുക. (കേരളം റൈറ്റേഴ്‌സ് ഫോറത്തിലെ രണ്ടുപേരെ ഈയിടെ അവാർഡിന്റെ പേരിൽ താൻ തല്ലി തിന് മുൻപ് മലയാളം സൊസിറ്റിയുടെ പ്രധാനപുള്ളിയുടെ ലേഖനത്തെ മാന്തി പറിക്കാൻ ശ്രമിച്ചു-ഇതൊക്കെ മറ്റുള്ളവരുടെ കാശുവാങ്ങി ഗുണ്ടാപണി ചെയ്യത്തതെന്ന് പരക്കെ സംസാരം ഉണ്ട്) ന്യുയോർക്ക് പ്രദേശങ്ങളിലാണ് ഇത് കാണാറുള്ളത്. ഇവിടെ ഇപ്പോൾ പല സംഘടനകളുമുണ്ടു. ഇവിടെ പൊറുതിമുട്ടിയതുകൊണ്ടാണ് ഞങ്ങളുടെ ഏ. സി ചേട്ടൻ ഒരു സ്വസ്ഥ ജീവിതം നയിക്കാൻ ഹ്യൂസ്റ്റനിൽ കുടിയേറിയത്. അവിടെയുള്ള പ്രധാനമായ രണ്ടു സംഘടനകളിലും പങ്കെടുക്കുയും തന്റെ സാഹിത്യ വാസനയെ വളർത്തി കൊണ്ടുവരികയുമാണ്.  സാഹിത്യത്തിന്റെ മന്ദമാരുതൻ അടിക്കുമ്പോൾ ആ ദിക്കിലേക്ക് ചെയ്യാത്തവർ ആരാണ് തോന്നിയവാസമേ? അദ്ദേഹത്തെ നേതാവാക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും അതിലൊന്നും വീഴാതെ തന്റെ സാഹിത്യ തപസ്യ അദ്ദേഹം തുടരുകയാണ്. അതവിടെ നിൽക്കട്ടെ. താങ്കളുടെ ഈ വേദന കണ്ടിട്ട് ഒരു പുതിയ സംഘടന ഉണ്ടാക്കാനുള്ള സർവ്വ ലക്ഷങ്ങളും കാണുന്നുണ്ട്. അമേരിക്കയിലെ ഏകദേശം മുപ്പത്തി എട്ടു വർഷത്തെ ജീവിത പരിചയം വച്ചാണ് ഇത് പറയുന്നത്. ഹൂസ്റ്റണിൽ അധികം സംഘടനകൾ ഇല്ല ഉള്ളെതെല്ലാം ഒരു സ്ഥലത്താണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് മറ്റു പ്രദേശങ്ങളെ ഉൾപ്പെടുത്തി ഒരു സംഘടനാ സ്രഷ്ടിക്കുക. അതിന് 'കേരള റൈറ്റേഴ്‌സ് സൊസൈറ്റി ഓഫ് അമേരിക്ക' എന്ന് പേരുകൊടുക്കുക. അത് അവിടെയുള്ള മാതൃ സംഘടനകളോട് കാണിക്കുന്ന ഒരു ആദരവ് ആയിരിക്കും. ഞങ്ങളുടെ ജോർജ്ജ് ചേട്ടനെക്കുറിച്ച് 'തോന്ന്യവാസം' പായുന്നത് അവസാനിപ്പിച്ചു മലയാള സാഹിത്യത്തിന്റെ വളർച്ചക്കായി രൂപീകിരിച്ചിരിക്കുന്ന അനേകായിരം സംഘടനകളുടെ ഭാഗമാവുക. ജോർജ്ജ് ചേട്ടൻ തീർച്ചയായും നിങ്ങൾ രൂപീകരിക്കാൻ പോകുന്ന സംഘടനയിലും വരും. അദ്ദേഹം ഒരു സമാധാന പ്രിയാനാണ്. നിങ്ങളെപോലെ ഒരു വാഴക്കാളി അല്ല.  
Houstonian 2017-04-06 07:47:59
ഭിന്നിപ്പ് ന്യുയോർക്ക് കാരുടെ ഒരു സ്ഥിരം പരിപാടിയാണ്. ഇപ്പോൾ അവിടെ ഇരുന്നുകൊണ്ട് ഇവിടെ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. 'കേരള റൈറ്റേഴ്‌സ് മലയാളം സൊസൈറ്റി' കൊള്ളാം നല്ല ആശയം. അതും മോങ്ങാൻ ഇരിക്കുന്ന ഒരു നായുടെ തലയിലേക്ക് ഇട്ടു കൊടുത്താൽ ഭേഷായി.  താൻ വേണമെങ്കിൽ തോന്ന്യവാസത്തിനെ അങ്ങോട്ട് കൊണ്ടുപോകു. അങ്ങനേം ഏ.സി ചേട്ടന് സമാധാനം കിട്ടുമല്ലോ. ഏ.സി.ചേട്ടനോടുള്ള സ്നേഹമോ അതോ ഹ്യുസ്റ്റണിൽ കലാപം സൃഷിടിയ്ക്കാനുള്ള ശ്രമമോ? എന്താണ് നിങ്ങളുടെ ഉദ്ദ്യേശം ന്യുയോർക്കറെ
വായനക്കാരൻ 2017-04-06 08:34:55
അമ്മയെ തല്ലിയാൽ രണ്ടു പക്ഷം. അതുകൊണ്ടു മലയാളം സൊസൈറ്റി ഓഫ് അമേരിക്ക  കൂസാതെ നിങ്ങളുടെ ഭാഷാ പ്രവർത്തനങ്ങൾ തുടരുക. ഇത്തരം കൂടിവരവുകളും ചർച്ചകളും ആരെയും ചീത്തയാക്കിയിട്ടില്ല. സംസാകാരത്തെ രൂപാന്തരപെടുത്താൻ സഹായിച്ചിട്ടേയുള്ളു . നിങ്ങളുടെ ഇരുപതാം വർഷ ആഘോഷത്തിന് എല്ലാവിധ ആശംസകളും

Joice thonniamala 2017-04-06 10:51:54
സത്യങ്ങൾ മനസിലാക്കി പ്രതികരിക്കുന്നവർക് മാത്രമേ ഐഡിന്റിറ്റി വെളുപ്പെടുത്താൻ കഴിയുകയുള്ളു,  അല്ലാത്തവർക്ക് ഒരു പേരുണ്ട് 

അപ്രിയ സത്യങ്ങൾ നോവിക്കും സുഹൃത്തുക്കളെ.. നിങ്ങൾ പടുത്തുയർത്തിയത് ചീട്ടു കൊട്ടാരം ആണന്ന ബോധം വരുമ്പോൾ ഇങ്ങെനെ, പിന്നിൽ നിന്ന് കുരക്കാനേ അറിയൂ ... ആശയങ്ങളെ ആശയങ്ങൾ കൊണ്ട് സംവദിക്കുക. ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം സഭ്യമാർന്ന ഭാഷയിൽ തരിക, അതാണ് സാഹിത്യകാരന്റെ ലക്ഷണം, വീണ്ടും ചോദിക്കട്ടെ നിങ്ങൾ മലയാളഭാഷയുടെ വളർച്ചക്ക് എന്തു സംഭാവനയാണ് ഇവിടെ ഇ ഹ്യൂസ്റ്റനിൽ നൽകിയത് ? 

ഒരു ഭാഷാസ്‌നേഹി 2017-04-06 13:13:54
അമേരിക്കയിലെ മലയാള സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ച് താങ്കൾക്കും അറിയാമോ എന്ന് എനിക്കറിയില്ല. അപ്പോൾ അപൂർണമായ ഒരു അറിവ് വച്ച് അത് എങ്ങനെ വളർച്ചയെ സഹായിക്കുന്നു എന്ന് പറയാമോ എന്നുള്ള ചോദ്യം ഗുഢോക്തി നിറഞ്ഞതും അപ്രസക്തവുമാണ്. എത്ര പണ്ഡിതനായാലും അറിയാം എന്ന് ഭാവത്തോടെ പരിഹാസാത്മക ചോദ്യങ്ങൾ ചോദിക്കുന്നത്  എങ്കിൽ അറിവ് കേടിൻറെ ലക്ഷണമാണ്. പിന്നെ മലയാളം സൊസൈറ്റിയുടെ എന്നല്ല ഏതു സംഘടനകളുടെയും പ്രവർത്തനം എങ്ങനെ വളർച്ചയെ സഹായിക്കും എന്ന് ആർക്കും ഉറപ്പ് പറയാനാവില്ല. ലോകത്തിലെ ഏതു സാഹിത്യകാരന്മാരുടെയും സാഹിത്യ സംഘടനകളുടെയും രചനകളും സംഭാവനകളൂം പരിശോധിച്ചാൽ അവ പിൽക്കാലത്താണ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും വളർച്ചക്ക് സഹായിച്ചിട്ടുള്ളത്. ഇപ്പോൾ താങ്കൾ എഴുതുന്നത് അവഗണിക്കപ്പെട്ടേക്കാം പിൽക്കാലത്ത് അതിനെ പുകഴ്ത്തിയേക്കാം. അങ്ങനെ മലയാള സാഹിത്യ ലോകത്ത് പല സംഭവങ്ങളും നടന്നിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമായത് ചങ്ങമ്പുഴയുടെ കൃതികളെ അവഗണിച്ച കേസരി എ. ബാലകൃഷ്ണപിള്ളയെന്ന വ്യക്തിയുടെ വിമർശനമാണ്. എന്നാൽ കേസരി ബാലകൃഷ്പിള്ളയുടെ പേര് എത്ര പേർ ഓർക്കുന്നുണ്ട്? വിരലിൽ എണ്ണാവുന്ന ചിലർ ഓർത്തെന്നിരിക്കും. പക്ഷെ ചങ്ങമ്പുഴയോ? താങ്കളുടെ പോക്ക് കണ്ടിട്ട് അറിയില്ല എന്ന് പറയാൻ സാദ്ധ്യത ഉണ്ട്. 
'മലരണി കാടുകൾ തിങ്ങി വിങ്ങി
മരതക കാന്തിയിൽ മുങ്ങി മുങ്ങി' എന്ന വരികൾ പണ്ടുണ്ടായിരുന്ന കേരളത്തിന്റെ  പ്രകൃതി രമണീയതെ ഒപ്പി എടുത്ത വരികളാണ്. എന്നാൽ ഇന്ന് കേരളവും നശിക്കുന്നു അതോടൊപ്പം മലയാള ഭാഷയും കേരളവുമായി തട്ടിച്ചു നോക്കുമ്പോൾ ഈ രാജ്യത്തിൽ ഗൃഹാതുരതയോടെ കഴിയുന്ന ഒരുകൂട്ടർ ഇതുപോലെയുള്ള സംരംഭങ്ങളിലൂടെ തങ്ങളുടെ ഭാഷയേയും സംസ്കാരത്തെയും നിലനിറുത്താൻ ശ്രമിക്കുന്നത് ശ്ലാഘനീയമാണ്, പക്ഷെ അതിനകത്തു തൊഴുത്തിലെ പട്ടിയെപ്പോലെ പുല്ല് തീറ്റിക്കാതിരിക്കാൻ ശ്രമിക്കുന്നത് ഖേദകരവും .  അമേരിക്കയിലെ ഭാഷാ  സ്‌നേഹികൾ എല്ലാം തികഞ്ഞവർ എന്ന് കരുതുന്നില്ല. കള്ള കമ്മട്ടങ്ങൾ ഇല്ലാത്ത ദേശം എവിടെയാണുള്ളത്? അത്‌കൊണ്ട് ഇത്തരത്തിലുള്ള പ്രയോജനം ഇല്ലാത്ത വാദങ്ങളിൽ മുഴുകുന്നത് വെറുതെ സമയം മിനക്കെടുത്താം എന്നേയുള്ളു. പേരു വയ്ക്കുന്നില്ല കാരണം അത് വച്ചാൽ വീട്ടിൽ വിളിച്ചു ചീത്ത വിളിക്കുന്ന വർഗ്ഗമാണോ താൻ എന്ന് ആർക്കറിയാം. കാരണം തന്നെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. പിന്നെ അറിവുകേടുകൊണ്ടു പല തെറ്റുകളും വന്നിട്ടുള്ളത് അങ്ങ് പൊറുത്തു മാപ്പാക്കണം എന്ന് വളരെ താഴ്മയായി അപേക്ഷിക്കുന്നു.



Observer 2017-04-06 15:07:08
I observed the main report. Also observed the negative question raised by Thonniamala, but one doubt Mr. Thonniamala, are you raising the negative question to thois particular news announcement report? or raising the activities of Malayalam Society or about the activities of Writers Forum or against  all of them or some thing else? Make it clear. Do not be vague. Do not beat the bush around. What is the case of your dissatisfaction? I ma just an independent reader and observer and I do not belong to any particular group or organization. What is your suggestion,. How we can improve Malayalam? Can you take over this two p organization and unify and become unified "writers Forum Society" President? Just my suggestion or my asking Mr. Thonniamala. Or else let them celebrate, let them release book, why do you bother. " Patti pullu thinnukaumilla pasuvinakontu pullu theettikukyu milla". Di you hear this Malayalam proverb. or you call for a debate with the concerned people in a peaceful manner. Here again, I observed the opinions of various people, written here. Look at the responses, all of the supported the reporter A C George and he do not belong to any group such as writers forum and malayalm society. But as an ordinary language lover he attend their meetings. Now again, no body supported the opinion you expressed. But they all supported Malayalam Society or Writers Forum only.
Now John Kunthara asking year of the 20th annual celebration. As an observer let me tell you, John Kunthra, it is understandable. The announcement report appeared in April 5, 2017. So naturally it is in the April 8, 2017 only. Not in the year april 2016 ( it is past), not in the year April 8, 2018 ( It is to far- means almost one year. Normally We do not give announcement news that much early. This is all my observation. Excuse me Ok.

J.Balikaara Mala 2017-04-06 22:51:22
it is very exciting and interesting to read these response column. I was going through the points and responses of many writers here. It seems Mr. Thonniamala do not understand mucha and he goes in his own way disputing  every body with his own way. Also he  is reaching with  his own assumptions. Mr. Thonniyamala here this column people write responses in English or in Malayalam. There is no restriction or any particular rule about the medium of languages. You mentioned about  Malayalm writers Forum or Malayalm society or encluding you use the English key board  for your Malayalm Transilitation writng here. Did you use English Key Board for typing Malayalam sentences?  Is it a fact and truth. Also, you are living in America, encluding  you, we are all American Malayalees. Without English we cannot survive here. You cannot air lift 100 percent Kerala State or Kerala culture or Malayalam language here. Do you agree. ? If you are Thonniya Mala, I am Bali  Keraa Mala Sir. So within their limitations The Malayalam society or clubs or Thonniya Mala or Baali Kara mala try to promote Malayam here little bit for their "Graha dhura Chintakal" So let those organization do it on their way or celebrate. If you can promote better way do it . Do not worry too much about it.
Joice thonniamala 2017-04-06 19:53:36
നിങ്ങൾ ഭാഷാസ്നേഹികളുടെ ഭാഷാ സ്നേഹം നിങ്ങളുടെ പ്രതികരണത്തിൽ തന്നെ ഉണ്ട് 
നിങ്ങളും ഞാനും മലയാളി ആണെന്ന സത്യം നിലനിൽക്കെ നിങ്ങളുടെ ഇംഗ്ലീഷിലുള്ള വിവരണം മാത്രം മതിയാകും നിങ്ങളുടെ മലയാള ഭാഷയോടുള്ള   അകമഴിഞ്ഞ സ്നേഹം മനസിലാക്കാൻ ...ആദ്യം മലയാളത്തിൽ പ്രതികരണം എഴുതാൻ പഠിക്കു  സർ, എന്നിട്ടു നാട്ടുകാരിൽ മലയാളം വളർത്തു

പിന്നെ ഈ പ്രതികരണത്തിന്റെ ഉറവിടം എല്ലാം ഒരു ഉറവയിൽ നിന്ന് എന്ന് മനസിലാക്കാൻ അതി ബുദ്ധിയുടെ ആവശ്യം വേണ്ട സർ.  

അജ്ഞാതൻ 2017-04-07 09:58:57
അപ്പോൾ നിങ്ങളുടെ ചോദ്യം ഈ സംഘടന മലയാള ഭാഷയുടെ വളർച്ചക്ക് എന്ത് ചെയ്‌തു എന്നാണ്. ഈ സംഘടനയല്ല ഒരു സംഘടനക്കും ഉറപ്പ് തരാനാകില്ല. പക്ഷെ ഭാഷ അന്യം നിന്നുപോകാതെ അതിനെ കാത്തു സൂക്ഷിക്കണം എന്ന ആഗ്രഹം ഉള്ളതുകൊണ്ടാണ്, ഇങ്ങെനെയുള്ള സംഘടനകളുടെ മീറ്റിങ്ങിൽ പലരും പങ്കടുക്കാറുള്ളതും പല വിഷയങ്ങളെക്കുറിച്ചു ചർച്ച നടത്തുന്നതും. കേരളത്തിലെ സാഹിത്യ ചരിത്രം ഇങ്ങെനയൊക്കെ തന്നെയാണ് ആരംഭിച്ചത്. അന്ന് അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ലക്ഷ്യബോധവും കുറെ ആത്മ വിശ്വാസവും മാത്രമാണ്  കൈമുതലായി ഉണ്ടായിരുന്നത്. പിന്നെ ഇതിൽ പങ്കെടുക്കുന്നവരുടെ എല്ലാം ലക്‌ഷ്യം പൊന്നാടയും അവാർഡും പൊങ്ങച്ച തൊപ്പിയിൽ ഒരു തൂവലും എന്നുള്ള ധാരണയും ശുഷ്ക്കമായ ചിന്തയുടെ ഭാഗമാണ്.  നമ്മൾ ഓരോന്നിനും ഇറങ്ങി തിരിക്കുമ്പോൾ അതിന് പല തടസ്സങ്ങളും കുറവുകളും ഉണ്ടാകാം. എന്നാൽ കൂട്ടായി പ്രവർത്തിച്ചാൽ അത് പരിഹരിച്ചു മുന്നോട്ട് പോകാം.  പിന്നെ ക്രിയാത്മക വിമർശനം നല്ലതാണ്. പക്ഷെ പലപ്പോഴും കേട്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ അത് നടത്തുന്നത് ശരിയല്ല. അതിന് ഇത്തരം സംഘടനകളിൽ പോയി നേരിട്ട് വിഷയങ്ങൾ അവതരിപ്പിക്കുന്നത് കേട്ടിട്ട്   അതിനെ വിമർശിച്ചാൽ അത് അവതരിപ്പിക്കുന്നവർക്ക് പ്രയോചനം ആയിരിക്കും. അല്ലാതെ അൽപ്പ ജ്ഞാനത്തോടെ നടത്തുന്ന വിമർശനം വിമർശകനെയും വിമര്ശിക്കപ്പെടുന്നവനെയും  സഹായിക്കുന്നില്ല  കുഴപ്പത്തിൽ ആക്കും. കാരണം അയാൾ തന്റെയ ചുരുങ്ങിയ അറിവിൽ നിന്നുകൊണ്ട് ഒരു സംഘവുമായി ഏറ്റുമുട്ടുകയാണ്. സംഘത്തിൽ അറിവിന്റെ പല തലങ്ങളിലുള്ളവരുണ്ട്. അത് മുന്നിൽ കണ്ടുകൊണ്ടുവേണം ചോദ്യം ഉയർത്താൻ. ഇപ്പോൾ തന്നെ ഇവിടെ മറുപടി എഴുതുന്നവർ എല്ലാം ഒരു ഉറവയിൽ നിന്ന് പൊട്ടിപുറപ്പെടുന്നവയാണെന്ന് പറയുന്നത് തന്നെ ഒരു നിഗമനത്തിന്റ അടിസ്ഥാനത്തിലാണ് എന്ന് മനസിലാക്കാൻ അല്പം ചിന്തിക്കുന്നവർക്ക് മനസിലാകും. ബുദ്ധിവേണ്ട എന്ന് നിങ്ങൾ പറയുമ്പോൾ ചിന്തിക്കേണ്ട ആവിശ്യം ഇല്ല എന്നൊരു ധ്വനി അതിനുണ്ട്. അത്തരത്തിലുള്ള പ്രയോഗങ്ങൾ നടത്തുന്നവർ ചിന്തിക്കാതെ ചെയ്യുന്നവരാണ്. ചിന്തിക്കാതെ പറയുന്നവരെ മൂഢൻ എന്ന് വിളിക്കാറുണ്ട്.

ഭാഷയുടെ മാറ്റം അനിവാര്യമാണ്. ലോകത്തിൽ എല്ലാം മാറ്റങ്ങളിലൂടെ കടന്നു പോകുന്നു, മറ്റുള്ള ഭാഷകൾ വാക്കുകൾ കടം വാങ്ങി സ്വന്തം ഭാഷയെ വളർത്താറുണ്ട്. മലയാള ഭാഷയുടെ ചരിത്രത്തിൽ തമിഴിനും സംസ്കൃതത്തിനുമുള്ള സ്വാധീനം എത്രയെന്നു ഭാഷയെ പഠിക്കുന്നവർക്ക് മനസിലാക്കാം. ആംഗലഭാഷയിൽ 'ഗുരു 'സാഗ' 'പണ്ഡിറ്റ്' എന്നൊക്കെയുള്ള വാക്കുകൾ കുടിയേറ്റം നടത്തി ആ ഭാഷയുടെ ഭംഗി വദ്ധിപ്പിക്കുന്നു. മലയാളത്തിലും നാം ഇതുപോലെ പല വാക്കുകളും കടം വാങ്ങിയിട്ടുണ്ട്. എന്റെ അറിവ് ശരിയാണെങ്കിൽ 'വരാന്ത' 'മേശ' എന്നുള്ള വാക്കുകൾ അങ്ങനെ കടിയേറിയവയാണ്. ഇവിടെ ആംഗലേയ ഭാഷയിൽ എഴുതിയ പ്രതികരിച്ച 'ബാലികേറാമല' പറഞ്ഞതുപോലെ ഭാഷയുടെ വളർച്ചയിൽ നിന്ന് ഒരു ഭാഷയെയും മാറ്റി നിറുത്താനാവില്ല; അതും ആഗോളവത്ക്കരണം നടക്കുന്ന ഈ നാളുകളിൽ. നിങ്ങൾക്ക് മലയാളഭാഷ സംസാരിച്ചു മാത്രം അമേരിക്കയിൽ ജീവിക്കാൻ ആവില്ല. ചേരെ തിന്നുന്ന നാട്ടിൽ ചെന്നാൽ ചേരയുടെ നടുമുണ്ടം തിന്നണം എന്ന് പറഞ്ഞു നമ്മളുടെ കാരണവന്മാരുടെ ദീർഘവീഷണത്തിന്റെ മുന്നിൽ നമിച്ചു കൊണ്ട് നിങ്ങൾ മലയാള ഭാഷയെയും വളർത്തുക  അതിനു ഇപ്പോളുള്ളൂ നിഷേധാത്മക ചിന്തകൾ കളഞ്ഞിട്ട് ഇത്തരം സംഘടനകളിൽ പോയി പങ്കുകൊള്ളുക. ഒരു പക്ഷെ അവിടെയുള്ള കുറവുകളെ പരിഹരിക്കാനുള്ള പ്രതിവിധികൾ നിർദ്ദേശിക്കാൻ നിങ്ങൾക്ക് സാധിച്ചെന്നിരിക്കും. ഭാഷ പൊങ്ങച്ചത്തിലും സ്വയം പുകഴ്ത്തുലുകളിലും വളരുന്ന ഒന്നല്ല ഏന്നത് കാണിച്ചു കൊടുക്കാൻ സാധിച്ചേക്കും. നിങ്ങൾ പറഞ്ഞത് ശരിയാണ് പൊന്നാടയുടെയും അവാര്ഡുകളുടെയും മറവിൽ ഇരുന്ന് ഭാഷയെ വളർത്തിയവർ എന്നു അവകാശപ്പെടുന്നവർ ഉണ്ട് പക്ഷെ അതിന്റെ പേരിൽ എല്ലാവരും അങ്ങനെയാണ് എന്ന് അനുമാനിക്കാനും കഴിയില്ല.
ഞാൻ ഉൾപ്പെട്ട മലയാളികളുടെ സംസ്കാരം വളരുന്നത് വരെ  എന്റെ പേർ അനോണിമസ് എന്നർത്ഥം വരുന്ന അജ്ഞാതൻ എന്നായിരിക്കും.
നിങ്ങൾക്ക് എന്റെ കൂപ്പു കൈ          

Joice thonniamala 2017-04-07 15:00:45
അജ്ഞാത സുഹൃത്തുക്കളെ 
മറഞ്ഞിരുന്നു എറിഞ്ഞാൽ ഉന്നം പിഴക്കുകയല്ലേ ഉള്ളു? നിങ്ങളിടുള്ള വ്യക്തിപരമായ ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ പേര് വെളുപ്പെടുത്താതെ നിങ്ങൾ കാണിക്കുന്ന ഈ സാഹസത്തെ  ഭീരുത്വം എന്ന വാക്ക് കൊണ്ടല്ലേ വിശേഷിപ്പിക്കാൻ കഴിയൂ ? 

ഞാൻ ഒരു സാഹിത്യകാരൻ അല്ല. പക്ഷെ ഒരു ആസ്വാദകൻ എന്ന നിലയിൽ ഉള്ള എന്റെ പ്രതികരണം നിങ്ങളോടുള്ള എതിർപ്പായി കാണരുത്, ദയവായി. 

നിങ്ങളിൽ ചിലരിലെ (എല്ലാവരും ഇല്ല എന്ന് എടുത്തു പറയട്ടെ ) സാഹിത്യാഭിരുചിയും, എഴുതാൻ ഉള്ള കഴിവിനെയും അങ്ങേയറ്റം ബഹുമാനിക്കുന്നു, അവരിൽ എടുത്തു പറയുവാൻ രണ്ടു പേരുകൾ ഒന്ന് ശ്രീ പുത്തന്കുരിശ്ശ്, രണ്ടു ശ്രീ ബാബു തെക്കേക്കര. ഇവരെ രണ്ടുപേരെയും വ്യക്തിപരമായി അറിയില്ല എന്നാൽ അവരുടെ എഴുത്തുകൾ നിലവാരം പുലർത്തുന്നു എന്നാണ് എന്റെ ചെറിയ അറിവിൽ എനിക്ക് മാന്ഡിലാവുന്നതു, 
അതിനർത്ഥം മറ്റുള്ളവർ മോശക്കാർ ആണ് എന്നല്ല, എന്നാൽ നിലവാരം ഇല്ലാത്ത തരത്തിൽ, എഴുതാൻ വേണ്ടി, എഴുത്തുകാരൻ എന്ന പേരിനു വേണ്ടി എഴുതുന്നവർ എത്രയോ പേർ ചുറ്റും ഉണ്ട് ? എഴുത്തുകാർ വിമർശനത്തിന് അതീതരാണോ ? വായനക്കാരൻ എന്ന നിലയിൽ അഭിപ്രായം പറയാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലേ സർ ? 

ഭാഷയുമായോ സാഹിത്യവുമായോ പുല ബന്ധം ഇല്ലാത്തതുമായവർ നിങ്ങളുടെ ഇടയിൽ നടത്തുന്ന പ്രകടനങ്ങൾക്കു നേർ സാക്ഷി ആയിട്ടുള്ളത് കൊണ്ടാണ് എന്റെ ഈ പ്രതികരണം . 

എല്ലാവര്ക്കും കഴിവുകൾ ഉണ്ട്, ഏതു മേഖലയിൽ ആണ് കഴിവ് എന്ന് തിരിച്ചറിഞ്ഞു പ്രവർത്തിക്കുക എന്നതാണ് ഇവിടെ ആവശ്യം. സാഹിത്യകാരന്മാർ എന്ന് തെളിയിക്കേണ്ടത് നിങ്ങളുടെ സാഹിത്യപ്രവർത്തനങ്ങളിലൂടെ മാത്രം അല്ല,  കലാമൂല്യമുള്ള സൃഷ്ടികളുലൂടെ കൂടി ആണ് . നിങ്ങളുടെ സൃഷ്ടികൾ മൂല്യമുള്ളതാണ് എന്ന് പറയേണ്ടത് ഞങ്ങൾ വായനക്കാരല്ലേ ? 

എന്റെ വിമർശനങ്ങൾ അപഗ്രഥനത്തിലൂടെ ആണ് നടത്തിയിട്ടുള്ളത് എന്ന് ഞാൻ അവകാശപ്പെടുന്നില്ല, പക്ഷെ മലയാളം തെറ്റില്ലാതെ വായിക്കാൻ അറിയാം എന്ന തെറ്റ് മാത്രമേ എന്നിൽ ഉള്ളു- അത് തന്നെ എന്റെ പ്രതികരണത്തിന് ആധാരം.  ഇത് ചെളി വാരി എറിയൽ ആണ് എന്ന് തോന്നിയാൽ ക്ഷമാപണം.
മാറ്റങ്ങൾ അനിവാര്യമാണ് സർ, അത് നന്മ വഴിയിലൂടെ ആവട്ടെ, അത് ശ്രേഷ്ട ഭാഷയുടെ ഉയർച്ചക്ക് ഉതകട്ടെ, 
സുമനസുകളായ നിങ്ങൾ എന്റെ അറിവുകേടുകൾ പൊറുക്കും എന്ന വിശ്വാസം ഇനിയും ബാക്കി 

അഭിവാദനങ്ങൾ









ഭീരു തോമ 2017-04-07 21:32:45
ഭയം ഒരു പരിധി വരെ നല്ലതാണ്. മാലാഖമാർ ഭയപ്പെടുന്നിടത്ത് വിഡ്ഢികൾ ചാടി കയറും എന്ന് കേട്ടിട്ടില്ലേ? പേര് വച്ച് എഴുത്തുന്നത് ധീരതയുടെ അടയാളം അല്ല.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക