Image

ഇംഗ്‌ളണ്ടിലെ പുതുപ്പള്ളിയില്‍ പീഡാനുഭവവാരം. ഏപ്രില്‍ 8 -ാം തീയതി ശനിയാഴ്ച മുതല്‍ ഏപ്രില്‍ 15 -ാം തീയതി ശനിയാഴ്ച വരെ

രാജു വേലംകാല Published on 03 April, 2017
ഇംഗ്‌ളണ്ടിലെ പുതുപ്പള്ളിയില്‍ പീഡാനുഭവവാരം. ഏപ്രില്‍  8 -ാം  തീയതി ശനിയാഴ്ച മുതല്‍ ഏപ്രില്‍ 15 -ാം തീയതി ശനിയാഴ്ച  വരെ
ബര്‍മിങ്ങ്ഹാം: ഇംഗ്‌ളണ്ടിലെ പുതുപ്പള്ളി എന്നു അറിയപ്പെടുന്ന ബര്‍മിങ്ങ്ഹാം സെന്റ്  ജോര്‍ജ്   യാക്കോബായ  സുറിയാനി ഓര്‍ത്തഡോക്സ് പള്ളി യില്‍ ഏപ്രില്‍ 8 -ാേ  തിയതി ശനിയാഴ്ച രാവിലെ10 ന്  ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട്  റോഡിലുള്ള  All Saints  പള്ളിയില്‍   പ്രഭാത നമസ്‌കാരവും, ഇസ്രായേലിന്റെ രാജാവായികര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവനകുന്നു, സ്വര്‍ഗ്ഗത്തില്‍ സമാധാനം ഉന്നതങ്ങളില്‍ സ്തുതി അതുന്നതങ്ങളില്‍ഓശന ദാവിദിന്റെ പുത്രന് ഓശന'എന്നു ആര്‍ത്തു പാടുന്ന പ്രദക്ഷിണവും, കുരുത്തോല വാഴ്ത്തല്‍ ശുശ്രുഷകളും, കുരുത്തോല വിതരണവും തുടര്‍ന്നു റവ:ഫാദര്‍. പീറ്റര്‍ കുര്യാക്കോസ്  മുഖ്യകര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും, അനുഗ്രഹ പ്രഭാഷണം, ആശിര്‍വാദം, എന്നിവ  ഉണ്ടായിക്കും.

ഏപ്രില്‍ 12 -ാം  തീയതി ബുധനാഴ്ച വൈകുന്നേരം 4 ന് 'പെസഹ'


 ഏപ്രില്‍ 12-ാംതീയതി ബുധനാഴ്ച  വൈകുന്നേരം 4 . മുതല്‍ ബര്‍മിങ്ങ്ഹാം അള്‍ബെര്‍ട്ട്  റോഡിലുള്ള  All Saints  പള്ളിയില്‍ വച്ച്  : (All saints Church, Alberts Road, Stechford, Brimingham, B33 8 UA)
4 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, പെസഹയുടെ ശുശ്രുഷകളും,പെസഹകുര്‍ബാനയും,അപ്പം മുറിക്കലും ഉണ്ടായിരിക്കും.

ഏപ്രില്‍ 14-ാം  തീയതി വെള്ളിയാഴ്ച രാവിലെ  9ന്
 'ദു: ഖ വെള്ളിയാഴ്ച'
At St.Cyprins Hall, Birmingham,B25 8DL

രക്ഷാകരമായ പീഡാനുഭാവത്തിന്റെ പൂര്‍ത്തികാരണമായ നമ്മുടെ കര്‍ത്താവിന്റെ കുരിശു മരണത്തിന്റെ സ്മരണയായ ദു: ഖ വെള്ളിയുടെ ശുശ്രുഷകള്‍ ഏപ്രില്‍ 14 -ാം  തീയതി രാവിലെ
 9 മണിക്കു (At St.Cyprins Hall, Birmingham,B25 8DL )പ്രഭാത  നമസ്‌കാരവും  തുടര്‍ന്നു സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രുഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രുഷ, തുടര്‍ന്നു നമ്മുടെ കര്‍ത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികള്‍ ചൊറുക്കാ കുടിച്ചു  ദുഃ ഖ വെള്ളിയുടെ ശുശ്രുഷകള്‍ അവസാനിക്കും.

ഏപ്രില്‍ 15 -ാം  തീയതി ശനിയാഴ്ച വൈകുന്നേരം 4ന്  'ഉയര്‍പ്പുപെരുന്നാള്‍'


   നമ്മുടെ കര്‍ത്താവിന്റെ മഹത്വകരമായ ഉയര്‍പ്പുപെരുന്നാള്‍  ഏപ്രില്‍ 15 -ാം തീയതി വൈകുന്നേരം 4 മണിക്കു സന്ധ്യാ പ്രാര്‍ത്ഥനയും, തുടര്‍ന്നു 'നിങ്ങള്‍ ഭയപ്പെടേണ്ടാ, കുരിശില്‍ തറയ്ക്കപ്പെട്ട യേശു തമ്പുരാന്‍ അവന്‍ പറഞ്ഞ പ്രകാരം ഉയിര്‍ത്തെഴുന്നെറ്റു.എന്നാ പ്രഖ്യാപനം, ഉയര്‍പ്പുപെരുന്നാളിന്റെ പ്രത്യേക ശുശ്രുഷകളും, വി.കുര്‍ബാനയും, സ്ലീബാ ആഘോഷം, സ്‌നേഹ വിരുന്നോടുകൂടി ഈ വര്‍ഷത്തെ പീഡാനുഭവവാരം അവസാനിക്കും.

കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രുഷകളിലും വി.കുര്‍ബാനയിലും കുടുംബസമ്മേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകണമെന്നു ബര്‍മിങ്ങ്ഹാമിലും പരിസരപ്രദേശങ്ങളിലും ഉള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും കതൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.
പീഡാനുഭവവാരം ശുശ്രുഷകള്‍ക്കു റവ:ഫാദര്‍. പീറ്റര്‍ കുര്യാക്കോസ്  നേത്രുത്വം നല്‍കുന്നു.

വാര്‍ത്ത  അയച്ചത് :   രാജു വേലംകാല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക