Image

ഹൈഡല്‍ബര്‍ഗ് സീറോ മലബാര്‍ സമൂഹം വാര്‍ഷിക ധ്യാനം - പീഡാനുഭവ ശുശ്രൂഷകള്‍

ജോര്‍ജ് ജോണ്‍ Published on 03 April, 2017
ഹൈഡല്‍ബര്‍ഗ് സീറോ മലബാര്‍ സമൂഹം വാര്‍ഷിക ധ്യാനം - പീഡാനുഭവ ശുശ്രൂഷകള്‍
ഹൈഡല്‍ബര്‍ഗ്: വലിയ നോയമ്പുകാലത്ത് സെന്റ്‌ തോമസ് സീറോ മലബാര്‍ സമൂഹം നടത്തി വരാറുള്ള വാര്‍ഷിക ധ്യാനം ഏപ്രില്‍ 07 മുതല്‍ 09 വരെ ഹൈഡല്‍ബര്‍ഗ് ഹില്‍ഡാ സ്ട്രാസെ 06 ലെ സെന്റ്‌ ബൊണിഫാസിയോസ് പള്ളി ഹാളില്‍ വച്ച് നടത്തുന്നതാണ്. ഏപ്രില്‍ 07 ന് വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 02 മണിക്ക് തുടങ്ങുന്ന ഈ ധ്യാനം 09 ന് ഓശാന ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 04 മണിക്ക് നടത്തുന്ന കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയോടെ സമാപിക്കും. ഈ വര്‍ഷത്തെ ധ്യാനം നയിക്കുന്നത് ഫാ. വില്‍സണ്‍ പാറെക്കാട്ടില്‍ ആണ്. ഓശാന ഞായറാഴ്ച്ച 14.00 മുതല്‍ 16.00 വരെ കുരിശിന്റെ വഴിയും, മലയാളത്തില്‍ കുമ്പസാരിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം ഹാളില്‍ നിന്നും ലഭിക്കും. ഭക്ഷണ പാനീയങ്ങള്‍ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുക.

ഏപ്രില്‍ 13 ന് പെസഹാ വ്യാഴാഴ്ച്ച സെന്റ്‌ ആല്‍ബര്‍ട്ട് പള്ളി വക ബെര്‍ഗ്‌ഹൈമര്‍സ്ട്രാസെ 108 എ ലെ ഹാളില്‍ വച്ച് രാത്രി 10 മുതല്‍ 11 വരെ ആരാധന , പെസഹാ അപ്പം മുറിയ്ക്കല്‍, പാന വായന (ജൂഗന്‍ഡ് ഹാളില്‍) . ദു:ഖവെള്ളിയാഴ്ച്ച (ഏപ്രില്‍ 14) രാവിലെ 09 മുതല്‍ ശുശ്രൂഷകള്‍ , കുരിശിന്റെവഴി, ഉച്ചക്ക് 12 മണിക്ക് കഞ്ഞി (സെന്റ്‌ ബൊണിഫാസിയോസ് പള്ളി ഹാള്‍, ഹില്‍ഡെ സ്ട്രാസെ 06) എന്നിവ ഉണ്ടായിരിക്കും.  ഉയിര്‍പ്പ് തിരുന്നാള്‍ ആഘോഷം 16-ാം തീയതി ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 04.00 മണിക്ക് ബ്ലൂളമന്‍ സ്ട്രാസെ 23 ലെ സെന്‍െ് ബൊണിഫാസിയോസ് പള്ളിയില്‍. തിരുന്നാള്‍ കുര്‍ബ്ബാനക്ക് ശേഷം പള്ളി ഹാളില്‍ വച്ച് കാപ്പി സല്‍ക്കാരം ഉണ്ടായിരിക്കും..

കുടുംബനാഥന്‍മാര്‍ക്കും, നായികമാര്‍ക്കും, യുവജനങ്ങള്‍ക്കും, സന്യാസ സഭയില്‍ പെട്ടവര്‍ക്കും സംബന്ധിക്കാവുന്ന. ധ്യാനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.  കൂടുതല്‍ വിവരങ്ങള്‍ക്ക് : മൈക്കിള്‍ കിഴുകണ്ടയില്‍ (06221-769772); തോമസ് പറത്തോട്ടത്തില്‍ (06224-928658); റോയി നാല്പതാംകളം (06223-990571); എന്നിവരുമായി ബന്ധപ്പെടുക.

ഹൈഡല്‍ബര്‍ഗ് സീറോ മലബാര്‍ സമൂഹം വാര്‍ഷിക ധ്യാനം - പീഡാനുഭവ ശുശ്രൂഷകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക