Image

ഫോമ വെസ്‌റ്റേണ്‍ റീജിയന് നവനേതൃത്വം വിപുലമായ ഭാവി പരിപാടികള്‍

പന്തളം ബിജുതോമസ്‌ Published on 03 April, 2017
ഫോമ വെസ്‌റ്റേണ്‍ റീജിയന് നവനേതൃത്വം വിപുലമായ ഭാവി പരിപാടികള്‍
സിയാറ്റില്‍: അമേരിക്കന്‍ മലയാളികളുടെ മാതൃസംഘടനയായ ഫോമയുടെ ഏറ്റവും വലിയ റീജിയനായ വെസ്റ്റ് കോസ്റ്റ് റീജിയന്റെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ റീജിയനല്‍ കമ്മറ്റി രൂപീകരിച്ചു.

മാര്‍ച്ച് 15-ാം തീയതി ഫോമ റീജിയനല്‍ വൈസ് പ്രസിഡന്റ് പോള്‍ ജോണിന്റെ(റോഷന്‍) അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു കേരള കണ്‍വന്‍ഷനെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്യുകയുണ്ടായി. പ്രസ്തുത ചര്‍ച്ചയില്‍ ഫോമ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍ ടൈറ്റസ്, ആഗസ്റ്റില്‍ കേരളത്തില്‍ വെച്ച് നടത്തപ്പെടാനിരിക്കുന്ന കണ്‍വന്‍ഷന്റെ കാര്യപരിപാടികള്‍ വിശദമാക്കി. ഈ റീജിയനിലെ എല്ലാ അംഗസംഘടനകളില്‍ നിന്നും കണ്‍വന്‍ഷനില്‍ പ്രാതിനിധ്യം ഉണ്ടാവണമെന്നും അഭ്യര്‍ത്ഥിച്ചു.
റീജിയന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റിവല്‍ നടത്തുവാനും വുമണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ സെമിനാറുകള്‍ നടത്തുവാന്‍ തീരുമാനിച്ചു.

2018 ജൂലൈയില്‍ ചിക്കാഗോയില്‍ വെച്ച് നടക്കാനിരിക്കുന്ന ഫോമയുടെ ആറാമത് അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന് മുന്നോടിയായി നടത്തപ്പെടുന്ന കിക്ക് ഓഫ് മീറ്റിംഗും റീജിയനല്‍ കണ്‍വന്‍ഷനും സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ച് നടത്തപ്പെടുവാനും തീരുമാനിച്ചു.

റീജിയന്റെ ഭാവി പരിപാടികള്‍ വമ്പിച്ച വിജയകരമാക്കി നടത്തുവാന്‍ വേണ്ടി വിപുലമായ കമ്മറ്റി രൂപീകരിച്ചു. ഫോമ വെസ്റ്റ് കോസ്റ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് പോള്‍ ജോണ്‍(റോഷന്‍), നാഷ്ണല്‍ കമ്മറ്റിയംഗങ്ങളായ ജോസഫ് ഔസോ, സാജു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മറ്റിയില്‍ ചെയര്‍മാനായി സാം ഉമ്മനെയും(ലോസ് ആഞ്ചലസ്), സെക്രട്ടറിയായി ഓജസ് ജോണിനേയും(സിയാറ്റില്‍), ട്രഷറര്‍ ആയി ജോസ് വടകരയെയും(അരിസോണ) പി.ആര്‍.ഒ. ആയി പന്തളം ബിജു തോമസിനേയും(ലാസ് വേഗസ്), ഡോക്ടര്‍ സിന്ധ്യ പൊന്നാരത്തിനേയും(ലോസ് ആഞ്ചലസ്), കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായി ടോജോ തോമസിനേയും (സാന്‍ഫ്രാന്‍സിസ്‌കോ), വുമണ്‍സ് ഫോറം കണ്‍വീനറായി ബീന നായരെയും(സാന്‍ഫ്രാന്‍സിസ്‌ക്കോ) തിരഞ്ഞെടുത്തു.

പ്രസ്തുത യോഗത്തില്‍ ഫോമ പ്രസിഡന്റ് ബെന്നി വച്ചാച്ചിറയും സെക്രട്ടറി ജിബി തോമസും ആശംസകള്‍ അറിയിച്ചതോടൊപ്പം എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു.
ഫോമ ദേശീയ ഉപദേശ സമിതി വൈസ് ചെയര്‍മാന്‍ വിന്‍സന്റ് ബോസ്, ദേശീയ വനിതാ ഫോറം ഫോമ നാഷ്ണല്‍ വുമണ്‍സ് ഫോറം അഡ് വൈസറി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ കുസുമം ടൈറ്റസ്, വനിതാ ഫോറം കമ്മറ്റിയംഗം റെനി പൗലോസ്, കേരള അസോസിയേഷന്‍ ഓഫ് വാഷിംഗ്ടണ്‍ പ്രസിഡന്റ് പി.എം.മാത്യു എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

റീജിയന്റെ ഭാവിപരിപാടികളുടെ കൂടുതല്‍ വിവരങ്ങളും തീയതികളും അടുത്ത കമ്മറ്റി മീറ്റിംഗിനു ശേഷം അറിയിക്കുന്നതായിരിക്കുമെന്ന് നാഷ്ണല്‍ കമ്മറ്റിയംഗം ജോസഫ് ഔസോ തന്റെ നന്ദി പ്രമേയത്തില്‍ അറിയിച്ചു.

പന്തളം ബിജുതോമസ്‌

ഫോമ വെസ്‌റ്റേണ്‍ റീജിയന് നവനേതൃത്വം വിപുലമായ ഭാവി പരിപാടികള്‍
ഫോമ വെസ്‌റ്റേണ്‍ റീജിയന് നവനേതൃത്വം വിപുലമായ ഭാവി പരിപാടികള്‍
ഫോമ വെസ്‌റ്റേണ്‍ റീജിയന് നവനേതൃത്വം വിപുലമായ ഭാവി പരിപാടികള്‍
ഫോമ വെസ്‌റ്റേണ്‍ റീജിയന് നവനേതൃത്വം വിപുലമായ ഭാവി പരിപാടികള്‍
ഫോമ വെസ്‌റ്റേണ്‍ റീജിയന് നവനേതൃത്വം വിപുലമായ ഭാവി പരിപാടികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക