Image

പ്രണയജോഡികളായി മണികണ്ഠനും രഞ്ജിനിയും

Published on 03 April, 2017
പ്രണയജോഡികളായി മണികണ്ഠനും രഞ്ജിനിയും

ഫര്‍ഹാന്‍ ഫാസില്‍ നായകനായി എത്തുന്ന ബഷീറിന്റെ പ്രേമലേഖനത്തിലെ പുതിയ ഗാനം എത്തി. ലൈല ലൈല എന്ന വീഡിയോ ഗാനമാണ് എത്തിയിരിക്കുന്നത്. മണികണ്ഠന്‍ ആചാരിയും രഞ്ജിനി ജോസുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് സാലിഹ് ഹനീഫ് ആണ്. ഷിന്റൊ കൂടപ്പാട്ടിന്റെ വരികള്‍ക്ക് വിഷ്ണു മോഹന്‍ സിത്താര ഈണം പകര്‍ന്നിരിക്കുന്നു.


അനീഷ് അന്‍വര്‍ സംവിധാനം നിര്‍വഹിച്ച ‘ബഷീറിന്റെ പ്രേമലേഖനം’ത്തില്‍ പ്രശസ്ത നടിനടന്മാരായ മധുവും ഷീലയും വലിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും ഒന്നിക്കുന്നു. സന അല്‍താഫാണ് നായിക. ജോയ് മാത്യു, അജു വര്‍ഗ്ഗീസ്, ആശ അരവിന്ദ്, കണാരന്‍ ഹരീഷ്, സുനില്‍ സുഖദ, മണികണ്ഠന്‍, ഷാനവാസ്, ശ്രീജിത്ത് രവി, നോബി, ബൈജു എഴുപുന്ന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക