Image

ന്യൂമില്‍ട്ടണില്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നോന്പുകാലധ്യാനം അഞ്ചിന്

Published on 03 April, 2017
ന്യൂമില്‍ട്ടണില്‍ സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നോന്പുകാലധ്യാനം അഞ്ചിന്

  
 
ന്യൂമില്‍ട്ടന്‍: വേള്‍ഡ് പീസ് മിഷന്‍ ടീം യുകെയില്‍ വിവിധ സ്ഥലങ്ങളിലായി നടത്തിവരുന്ന നോന്പുകാല ധ്യാനങ്ങളുടെ ഭാഗമായി സണ്ണി സ്റ്റീഫന്‍ നയിക്കുന്ന നോന്പുകാല ധ്യാന ശുശ്രൂഷ ഏപ്രില്‍ അഞ്ചിന് (ബുധന്‍) നടക്കും.

രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ ന്യൂമില്‍ട്ടന്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തിലാണ് (Our Lady of Lourdes Church, 15 Mount Ave, New Milton BH25 6NT)ധ്യാനം. കൗണ്‍സിലിംഗിനു സൗകര്യമുണ്ടായിരിക്കും.

ധ്യാനത്തില്‍ പങ്കെടുത്ത് എല്ലാ വിശ്വാസികളും ദൈവാനുഭവം പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാര്‍ സൗത്താംപ്ടന്‍ റീജണ്‍ ചാപ്ലിന്‍ ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ അഭ്യര്‍ഥിച്ചു. 

വിവരങ്ങള്‍ക്ക്: ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ 0748 073 0503, ജോസ് ചേലച്ചുവട്ടില്‍ 0789 781 6039, ബാബു വര്‍ഗീസ് 0749 286 0026, വേള്‍ഡ് പീസ് മിഷന്‍ 0744 849 0550, Email: worldpeacemissioncouncil@gmail.com

റിപ്പോര്‍ട്ട്: കെ.ജെ. ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക