Image

'കുഞ്ഞുണ്ണി മാഷ് സമൂഹത്തിനാകെ മാര്‍ഗദര്‍ശിയായ കവി’

Published on 03 April, 2017
'കുഞ്ഞുണ്ണി മാഷ് സമൂഹത്തിനാകെ മാര്‍ഗദര്‍ശിയായ കവി’


      റിയാദ്: ചെറിയ വാക്കുകളില്‍ മലയാളികള്‍ക്കാകെ ഉപദേശങ്ങളും ദര്‍ശനങ്ങളും നല്‍കിയ കുഞ്ഞുണ്ണി മാഷുടെ കൊച്ചു കൊച്ചു കവിതകള്‍ സമൂഹത്തിനാകെ മാര്‍ക്ഷഗദര്‍ശിയായിരുന്നെന്ന് നവോദയ സഫാമക്ക ആര്‍ട്‌സ് അക്കാദമിയുടെ കുഞ്ഞുങ്ങളുടെ കുഞ്ഞുണ്ണിമാഷ് എന്ന അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. മധുരമൂറും വാക്കുകള്‍ കോര്‍ത്തിണക്കിയ മിഠായികളായി കുഞ്ഞുങ്ങളുടെ ഹൃദയത്തില്‍ കുടിയിരുന്ന കുഞ്ഞുണ്ണി മാഷ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ നല്ലവഴി കാട്ടിത്തന്നു.

നവോദയ സെക്രട്ടറി രവീന്ദ്രന്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. കുഞ്ഞുണ്ണി മാഷിെന്റ കുഞ്ഞുകവിതകളോരോന്നും അയത്‌നലളിതമായി മലയാളത്തെ പ്രായോഗിക ജീവിതത്തില്‍ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചതായി രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. 

അക്കാദമിയിലെ വിദ്യാര്‍ത്ഥികളെല്ലാം കുഞ്ഞുണ്ണിക്കവിതകള്‍ ചൊല്ലിയതു ഹൃദ്യമായ അനുഭവമായി. കവിതയും കഥയും കുട്ടികള്‍ വായിക്കുകയും എഴുതുകയും ചെയ്യുന്‌പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഫൈസല്‍ കൊണ്ടോട്ടി നയിച്ച ക്ലാസ് വിജ്ഞാനപ്രദമായിരുന്നു. അഹമ്മദ് മേലാറ്റൂര്‍, വിജയകുമാര്‍, കുമ്മിള്‍ സുധീര്‍ എന്നിവരും സംസാരിച്ചു. ഷൈജു ചെന്പൂര്‍ അധ്യക്ഷനായിരുന്നു. ജയകുമാര്‍ സ്വാഗതവും ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക