Image

സെറ യാത്രയയപ്പ് നല്‍കി

Published on 03 April, 2017
സെറ യാത്രയയപ്പ് നല്‍കി


      ജിദ്ദ: പ്ലസ്ടു പഠന ശേഷം ഉപരിപഠനാര്‍ഥം നാട്ടിലേക്കു പോകുന്ന അംഗങ്ങളുടെ മക്കള്‍ക്കും പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിനും സൗദി എറണാകുളം റസിഡന്റ്‌സ് അസോസിയേഷന്‍ (സെറ) യാത്രയയപ്പ് നല്‍കി. 

സീസസ് റസ്റ്ററന്റില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് രഞ്ജു സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു. ഉപരി പഠനാര്‍ഥം നാട്ടിലേക്കു മടങ്ങുന്ന ഫഹാന ജെബിന്‍, സെറീന ഫാത്തിം, ഷോണ ടോണി എന്നിവര്‍ക്കും ജയ്ദീപ് പിള്ളയുടെ കുടുംബമായ ഗംഗ, അഭിജിത്, അനാമിക എന്നിവര്‍ക്കുമാണ് യാത്രയയപ്പ് നല്‍കിയത്. ഇവര്‍ക്കുള്ള മൊമെന്റോയും ഉപഹാരവും ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗം മോഹന്‍ ബാലന്‍, ജോഷി വര്‍ഗീസ്, പി.എം. മായിന്‍കുട്ടി, ജോയ് പോള്‍, രഞ്ജു സ്റ്റീഫന്‍ എന്നിവര്‍ വിതരണം ചെയ്തു. അബ്ദുള്‍ അസീസ് തങ്കയത്തില്‍, ജോര്‍ജ് പോള്‍, ഫിറോസ്, മുഹമ്മദ് റഫിക്, യേശുദാസ്, ബിനില്‍ കാച്ചപ്പിള്ളി, ജോസ്, ഗണേഷ് അയ്യര്‍, ബിജു ആന്റണി, ഷീബ, നെഹ് ല, സീന, ഷിന്റോയ് ആന്റണി, ഹബീബ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന ഗാന സന്ധ്യയില്‍ ജയ്ദീപ്, അജയ്, സൂരജ്, മുഹമ്മദലി, ഗംഗ, നെഹ്ല, സെറീന ഫാത്തിം, അനാമിക എന്നിവര്‍ ഗാനങ്ങളാലപിച്ചു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക