Image

കുഞ്ഞുമോന്റെ അപകടമരണത്തില്‍ നവയുഗം അനുശോചിച്ചു

Published on 03 April, 2017
കുഞ്ഞുമോന്റെ അപകടമരണത്തില്‍ നവയുഗം അനുശോചിച്ചു
അല്‍ഹസ്സ: മലപ്പുറം നിലമ്പൂര്‍ പൂവത്തൂര്‍മുട്ടില്‍ സ്വദേശിയും, നവയുഗം സാംസ്‌കാരികവേദി ഹഫൂഫ് യൂണിറ്റ് ഭാരവാഹിയുമായിരുന്ന കുഞ്ഞുമോന്‍ വര്‍ഗ്ഗീസ് (48 വയസ്സ്), അല്‍ഹസ്സ സനയ്യയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞു. കുഞ്ഞുമോന്റെ ആകസ്മികമരണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അഗാധദുഃഖം രേഖപ്പെടുത്തി.

അല്‍ഹസ്സ ഹഫൂഫില്‍ ഇരുപതുവര്‍ഷത്തോളമായി ഫര്‍ണ്ണീച്ചര്‍ കട നടത്തിവരികയായിരുന്നു കുഞ്ഞുമോന്‍ വര്‍ഗ്ഗീസ്. അല്‍ഹസ്സയിലെ സാമൂഹ്യസാംസ്‌കാരിക മേഖലകളില്‍ സജീവസാന്നിദ്ധ്യമായിരുന്ന കുഞ്ഞുമോന്‍, നവയുഗം പ്രവര്‍ത്തനങ്ങള്‍ അല്‍ഹസ്സ മേഖലയില്‍ ആരംഭിച്ച കാലം മുതലേ സജീവപ്രവര്‍ത്തകനായിരുന്നു.

ശനിയാഴ്ച കടയിലെ ആവശ്യങ്ങള്‍ക്കായി സനയ്യയില്‍ നിന്നും പ്ലൈവുഡ് വാങ്ങി വാഹനത്തില്‍ ഹഫൂഫിലേയ്ക്ക് വരുമ്പോഴാണ് അപകടം നടന്നത്. റോഡിലൂടെ സ്പീഡില്‍ വന്ന വാഹനത്തിന്റെ മുന്നിലേയ്ക്ക് ഒരു ഒട്ടകം പെട്ടെന്ന് വരികയും, കൂട്ടിയിടിയുടെ ഫലമായി വാഹനം അപകടത്തില്‍പ്പെടുകയുമായിരുന്നു. സംഭവസ്ഥലത്ത് എത്തിയ പോലീസ്,കുഞ്ഞുമോനെ ഉടനെത്തന്നെ കിംഗ് ഫഹദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിയ്ക്കാനായില്ല.

ഭാര്യ നിര്‍മ്മലയും, ഒരു മകളും മകനും ചേര്‍ന്നതാണ് കുഞ്ഞുമോന്റെ കുടുംബം.

മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിയ്ക്കാനുള്ള നടപടികള്‍ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.
കുഞ്ഞുമോന്റെ അപകടമരണത്തില്‍ നവയുഗം അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക