Image

മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി ഇലക്ഷന്‍ ഇന്ന്; മൂന്നു പേര്‍ രംഗത്ത്

Published on 03 April, 2017
മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി ഇലക്ഷന്‍ ഇന്ന്; മൂന്നു പേര്‍ രംഗത്ത്
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെ അടുത്ത അഞ്ചു വര്‍ഷത്തേയ്ക്കുള്ള സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. രാവിലെ പത്ത് മണി മുതല്‍ കോട്ടയത്ത് പഴയ സെമിനാരിയിലാണ് തെരഞ്ഞെടുപ്പ.് നിലവിലെ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്, അഡ്വ. ബിജു ഉമ്മന്‍, ബാബുജി ഈശോ എന്നിവരാണ് സ്ഥാനാര്‍ഥികള്‍

കോട്ടയം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം മേധാവിയും മുന്‍ സഭാ മാനേജിങ്ങ് കമ്മിറ്റി അംഗവും ആയിരുന്ന ഡോ. വര്‍ഗീസ് പുന്നൂസ്ആണ് വരണാധികാരി.മൊത്തം 208 പേര്‍ക്കാണ് വോട്ട് അവകാശം

മൂന്നാം തവണയും മത്സരരംഗത്തേയ്ക്ക് എത്തിയിരിക്കുന്ന ഡോ. ജോര്‍ജ് ജോസഫിനെതിരെ എതിര്‍പ്പുണ്ട്. കാതോലിക്കാബാവ നോമിനേറ്റ് ചെയ്ത അംഗമാണ് ഡോ. ജോര്‍ജ് ജോസഫ്. ബാവ നോമിനേറ്റ് ചെയ്ത മറ്റൊരു അംഗമായ എ. കെ ജോസഫ് മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നെങ്കിലും ജോര്‍ജ് ജോസഫ് വീണ്ടും വന്നതോടെ പിന്‍മാറുകയായിരുന്നു.

കാതോലിക്കാബാവയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പേരിലായിരുന്നു പ്രചരണം. എന്നാല്‍ ബാവ ഇത് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചതായി പറയുന്നു. കഴിഞ്ഞ രണ്ടുതവണയും ജോര്‍ജ് ജോസഫിനെതിരെ മത്സരിച്ചത് അഡ്വ. ബിജു ഉമ്മന്‍ ആയിരുന്നു. ബാബുജി ഈശോ ആദ്യമായിട്ടാണ് മത്സരരംഗത്ത് എത്തുന്നത്.

മാര്‍ച്ച് ഒന്നിന് നടന്ന കൂട്ടുട്രസ്റ്റിമാരുടെ തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ത്ഥികള്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് ജോര്‍ജ് ജോസഫ് മത്സരിക്കരുതെന്ന് അംഗങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ശക്തമായ അഭിപ്രായം ഉയര്‍ന്നിരുന്നു.എന്നാല്‍ ഇതിനെ മറികടന്നാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്.

ഇത്തവണ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ സീരിയല്‍ നമ്പര്‍ ഉണ്ടാവുകയില്ലെന്ന് അറിയുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇത് പരാതികള്‍ക്ക് ഇട നല്‍കിയിരിന്നു.

മലങ്കര അസോസിയേഷന്‍ പ്രസിഡന്റുമായ മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ കമ്മറ്റിയില്‍ അദ്ധ്യക്ഷത വഹിക്കും. 
(കടപ്പാട്) 
മലങ്കര അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി ഇലക്ഷന്‍ ഇന്ന്; മൂന്നു പേര്‍ രംഗത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക