Image

ഇന്‍കം ടാക്‌സ് ചില അറിവുകള്‍ (ഷാജി പഴൂപറമ്പില്‍)

ഷാജി പഴൂപറമ്പില്‍ Published on 03 April, 2017
ഇന്‍കം ടാക്‌സ്   ചില അറിവുകള്‍ (ഷാജി പഴൂപറമ്പില്‍)
അമേരിക്കയില്‍ ആദ്യമായി വന്നപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞത് ഇപ്പോള്‍ ഓര്‍മ്മ വരുന്നു ഐ.ആര്‍.എസിനെ   തൊട്ടു കളിക്കരുത്, അത് അവസാനം തീക്കളിയായി  മാറും.ഇന്‍കം ടാക്‌സില്‍ കൃതിമം കാണിക്കുന്നത് ഫെഡറല്‍ കുറ്റമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ജയിലില്‍ വളരെ ചുരുക്കം പേര്‍ മാത്രമാണ് പോകുന്നത്. പലപ്പോഴും പിഴ കൊടുത്തു കേസ് അവസാനിപ്പിക്കലാണ് പതിവ്.എന്നു  കരുതി ടാക്‌സില്‍ കൃതിമം കാണിക്കാന്‍ ശ്രമിക്കരുത്. സ്വന്തമായി ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യാന്‍ പലര്‍ക്കും ഭയമാണ്. നികുതി ദായകരെ ജയിലില്‍ കേറ്റുക എന്ന ലക്ഷ്യം ഐ.ആര്‍. സിന്  ഇല്ല, മറിച്ച് അധികമായി എടുത്ത ടാക്‌സ്  തിരിച്ചു നികുതി ദായര്‍ക്കു കൊടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. തെറ്റായി ടാക്‌സ് ഫയല്‍ ചെയ്യുന്നത്  കൊണ്ട്  പലരും കൂടുതല്‍ ടാക്‌സ് കൊടുക്കുന്നു.

സാധാരണക്കാര്‍ക്ക് എളുപ്പം മനസിലാവുന്ന രീതിയിലാണ് ടാക്‌സിന്റെ സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ ഇറക്കുന്നത്. സ്വയം ടാക്‌സ് ചെയ്യുന്നവര്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. മെഡിക്കല്‍ ചെലവുകളുടെയും മറ്റും  റെസിപ്‌റ് സൂക്ഷിക്കുന്ന സ്വഭാവം ഉണ്ടായിരിക്കണം. കോളേജില്‍ ലോണ്‍ എടുത്തു പഠിക്കുന്ന മക്കളുണ്ടെങ്കില്‍ ഫെബ്രുവരി അവസാനം ഫാഫ്‌സ യ്ക്ക്  വേണ്ടി ടാക്‌സ് ഫയല്‍  ചെയ്തിരിക്കണം. ടാക്‌സ് ഐ.ആര്‍.എസിന്  കൊടുക്കേണ്ടി വരുന്ന അവസ്ഥയാണെങ്കില്‍ റിട്ടയര്‍മെന്റ്  പ്ലാനില്‍ അല്ലെങ്കില്‍ ഐ. ആറയില്‍ യില്  കൂടുതല്‍ പണം ഇടാന്‍ ശ്രദ്ധിക്കുക. ഏജന്‍സി മുഖാന്തിരം ജോലി ചെയ്‌യുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ ഫോം പത്തു തൊണ്ണൂറ്റി ഒന്‍പതു ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ജോലിയ്ക്കു വേണ്ടി ഉപയോഗിക്കുന്ന കാറിന്റെ മൈലേജിനു മറ്റും ടാക്‌സ് ആനുകൂല്യം കിട്ടും. ഐറ്റമായിസ് ഡിഡക്ഷന് ടാക്‌സില്‍ ചെയ്യുംപോള്‍ വരുമാനത്തേക്കാള്‍ കൂടുതല്‍ ഡിഡക്ഷന് ശ്രമിക്കരുത്, പലപ്പോഴും ഓഡിറ്റിന് സാധ്യത കൂടും. വരുമാനവും ഡിഡക്ഷനും തമ്മിലുള്ള  അനുപാതകം ഒരു പരിധിയില്‍ കൂടുതല്‍ ആവരുത്. കൂടാതെ മരിച്ചു പോയ ആള്‍ക്കാരുടെ സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ ഉപയോഗിച്ചു കൂടുതല്‍ ടാക്‌സ് റിട്ടേണ്‍ കിട്ടാന്‍ നോക്കരുത്.

ചാരിറ്റികള്‍ക്കു കൊടുക്കുന്ന സംഭാവനകളുടെ റെസിപ്‌റ് എപ്പോഴും സൂക്ഷിച്ചിരിക്കണം. വരുമാനത്തിന്റെ പത്തിനും പതിനഞ്ചിനും ഇടയ്ക്കു എങ്കിലും നികുതി കൊടുക്കണം, നികുതി കൊടുക്കുക എന്നത് ഒരു പൗരന്റെ കടമയായി കണക്കാക്കുക. അര്‍ഹിക്കുന്നതിനും കൂടുതല്‍ പണം ടാക്‌സ് റിട്ടേണ്‍ വഴി കിട്ടാന്‍ നോക്കരുത്. വിദേശ ബാങ്കിലുള്ള നിക്ഷേപം പതിനായിരം ഡോളറില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ആ വിവരം ഡിക്ലയര്‍ ചെയ്തിരിക്കണം. വിദേശ ബാങ്കുകാര്‍  അവരുടെ ബാങ്കിലുള്ള വന്‍ നിക്ഷേപ വിവരങ്ങള്‍ ഐ.ആര്‍. സിനെ അറിയിക്കുന്നുണ്ട്. സ്വന്തം ആയി വീട് ഉള്ളത് എപ്പോഴും നല്ലതാണു കാരണം മോര്‍ട്ടഗേജിന്റെ പലിശക്ക് നികുതി ആനുകൂല്യം കിട്ടും. ഇരുപത്തിനാലു വയസില്‍ കൂടുതലുള്ള മക്കളെ വേറെ ടാക്‌സ് ഫയല്‍ ചെയ്യുന്നതായിരിക്കും നല്ലത്. കോളേജില്‍ പഠിക്കുന്ന കുട്ടികളുടെ ട്യൂഷന്‍ ഫീസ് ലോണ്‍ വഴി കൊടുക്കുന്ന ആയിരിക്കും ചിലപ്പോള്‍ നല്ലത്. ചിലര്‍ ലോണ്‍ എടുക്കാതെ സ്വന്തം കൈയില്‍ നിന്ന് ട്യൂഷന്‍ ഫീസ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ടാക്‌സ് സോഫ്ട്‌വെയറില്‍ റെഡ് ഫ്‌ലാഗ് കണ്ടാല്‍, തെറ്റുകള്‍  ശരി ആക്കിയതിന് ശേഷമേ ഫയല്‍ ചെയ്യാവു. വരുമാനം കുറഞ്ഞവര്‍ക്ക് സൗജന്യമായി ഐ.ആര്‍. സിന്റെ വെബ് സൈറ്റ് വഴി ടാക്‌സ് ഫയല്‍ ചെയ്യാനുള്ള അവസരം ഉണ്ട്. കിട്ടിയ വരുമാനം  ഒരിക്കലും കുറച്ചു കാണിക്കാന്‍ ശ്രമിക്കരുത്, അത് ഓഡിറ്റിനുള്ള സാധ്യത കൂട്ടും.

ഇന്‍കം ടാക്‌സ്   ചില അറിവുകള്‍ (ഷാജി പഴൂപറമ്പില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക