Image

കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി.) ഈസ്റ്റര്‍ സംഗമം (ബോണാ ക്യംതാ) ഏപ്രില്‍ 18ന്

Published on 04 April, 2017
കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി.) ഈസ്റ്റര്‍ സംഗമം (ബോണാ  ക്യംതാ) ഏപ്രില്‍ 18ന്
 ദുബായ്: കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യ വേദിയായ കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് (കെ.സി.സി.) ഗള്‍ഫ് സോണിന്റെയും, ദുബായ് യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ ഈസ്റ്റര്‍ സംഗമവും, മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജന്മ ശതാബ്ദി ആഘോഷവും വിവിധ പരിപാടികളോടെ ഏപ്രില്‍ 18 ചൊവ്വാ വൈകിട്ട് 5ന് ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്ള്‍സ് കത്തീഡ്രലില്‍ നടക്കും.

 
ഈസ്റ്റര്‍ സംഗമത്തില്‍ വിവിധ സഭകളിലെ മേലധ്യക്ഷന്മാരായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ, അലക്‌സാണ്ട്രയോസ് മാര്‍ തോമസ് മെത്രാപ്പോലീത്താ, യാക്കോബ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ, മാര്‍ യോഹന്നാന്‍ ജോസഫ് മെത്രാപ്പോലീത്താഎന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.
 
ബോണാ  ക്യംതാ (Happy Easter) പരിപാടിയോട് അനുബന്ധിച്ചു വൈകിട്ട് 5ന് യു.എ.ഇ ലെ എല്ലാ സഭകളിലെയും വൈദികരുടെ സമ്മേളനം, 6നു സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഈസ്റ്റര്‍ പെയിന്റിംഗ് മത്സരം, 7ന് പൊതു സമ്മേളനവും നടക്കും.
 
ഈസ്റ്റര്‍ സംഗമത്തോട് അനുബന്ധിച്ചു യു.എ.ഇ ലെ വിവിധ ദേവാലയങ്ങളിലെ ഗായക സംഗം നേതൃത്വം നല്‍കുന്ന ഈസ്റ്റര്‍ ഗാന ശുശ്രൂഷയും നടക്കും.
 
പരിപാടികളുടെ നടത്തിപ്പിനായി ഫാ. ഷാജി മാത്യൂസ് (ഗള്‍ഫ് സോണ്‍ പ്രസിഡണ്ട്), ഫാ. ജേക്കബ് ജോര്‍ജ് (പ്രസിഡണ്ട്), ജോബി ജോഷ്വാ (ഗള്‍ഫ് സോണ്‍ സെക്രട്ടറി), മോനി എം ചാക്കോ (ജനറല്‍ കണ്‍വീനര്‍), മനോജ് ജോര്‍ജ് (പ്രോഗ്രാം) ഷാജി ഡി .ആര്‍ (ഫൈനാന്‍സ്), എലിസബത്ത് കുര്യന്‍ (റിസപ്ഷന്‍), ഫാ. എബിന്‍ ഏബ്രാഹം, ചെറിയാന്‍ കീക്കാട് (കള്‍ച്ചറല്‍ & കൊയര്‍), റീജ ഐസക് (പെയിന്റിംഗ് മത്സരം), ബിജുമോന്‍ കുഞ്ഞച്ചന്‍, ജോളി ജോര്‍ജ്,മാത്യു കെ. ജോര്‍ജ്(ജനറല്‍ അറേഞ്ച്‌മെന്റസ്), പോള്‍ ജോര്‍ജ് പൂവത്തേരില്‍ (പബ്ലിസിറ്റി), സോളമന്‍ ജേക്കബ് (സോണല്‍ ട്രഷറര്‍), അഭിജിത് പാറയില്‍, ഡയസ് ഇടിക്കുള (പുബ്ലിക്കേഷന്‍) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.


Paul George Poovatheril
Convenor, Publictiy Committee
+97150 5457397


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക