Image

നവയുഗം വനിതാവേദി സ്‌നേഹസായാഹ്നം ഏപ്രില്‍ 6ന്

Published on 04 April, 2017
നവയുഗം വനിതാവേദി സ്‌നേഹസായാഹ്നം ഏപ്രില്‍ 6ന്
ദമ്മാം: നമ്മുടെ രാജ്യത്തും, കൊച്ചുകേരളത്തിലും വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനത്തിനും, ബാലപീഡനത്തിനും എതിരെ, നവയുഗം സാംസ്‌കാരികവേദി വനിതാവേദിയുടെ ആഭിമുഖ്യത്തില്‍, 'നമ്മുടെ കുഞ്ഞുമക്കള്‍ക്കായ് ഒരു കാവല്‍ദിനം' എന്ന ആശയമുയര്‍ത്തി, സ്‌നേഹസായാഹ്നം സംഘടിപ്പിയ്ക്കുന്നു.

സ്ത്രീകള്‍ മാത്രമല്ല ആണ്‍ /പെണ്‍ വ്യത്യാസമില്ലാതെ നമ്മുടെ കുഞ്ഞുമക്കള്‍ വരെ നിരന്തരം പലവിധ അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളാവുന്ന വാര്‍ത്തകള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നു. സംരക്ഷകര്‍തന്നെ വേട്ടക്കാരാകുന്ന ദുരവസ്ഥയാണ് നമ്മുടെ സമൂഹം ഇന്ന് അഭിമുഖീകരിക്കുന്നത്. ഇതിനൊരു പരിഹാരമുണ്ടാവണം. നമ്മുടെകുഞ്ഞുമക്കള്‍ക്കെങ്കിലും ഈ ദുരവസ്ഥയില്‍നിന്ന് മോചനം വേണം. അതിന് ജാതി മത രാഷ്ട്രീയ ഭേദമില്ലാതെ മനുഷ്യര്‍ ഉണരണമെന്നും, സമൂഹമാകെ ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും ആഹ്വാനം ചെയ്യുന്ന കൂട്ടായ്മയാണ് സ്‌നേഹസായാഹ്നത്തിലൂടെ നവയുഗം വനിതാവേദി ഒരുക്കുന്നത്.

ഏപ്രില്‍ 6 വ്യാഴാഴ്ച വൈകുന്നേരം 6.30 മണിയ്ക്ക് അല്‍ കോബാര്‍ റഫ ആഡിറ്റോറിയത്തിലാണ് സ്‌നേഹസായാഹ്നം അരങ്ങേറുന്നത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ പങ്കെടുക്കുന്ന സാംസ്‌കാരികസദസ്സ്, സ്‌നേഹജ്വാല തെളിയിയ്ക്കല്‍, കവിത,ഗാനാലാപനങ്ങള്‍, ഷോര്‍ട്ട് ഫിലിംപ്രദര്‍ശനം എന്നിവ ഉള്‍പ്പെട്ടതാണ് സ്‌നേഹസായാഹ്നം.

നവയുഗം വനിതാവേദി സംഘടിപ്പിക്കുന്ന സ്‌നേഹ സായാഹ്നത്തിലേക്ക് എല്ലാ പ്രവാസികുടുംബങ്ങളെയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി വനിതാവേദി കണ്‍വീനര്‍ മിനി ഷാജി, നവയുഗം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ലീന ഉണ്ണികൃഷ്ണന്‍, സുമി ശ്രീലാല്‍, ഖദീജ ഹബീബ്, സുജ റോയ്, ലീന ഷാജി എന്നിവര്‍ പത്രകുറിപ്പിലൂടെ പറഞ്ഞു
നവയുഗം വനിതാവേദി സ്‌നേഹസായാഹ്നം ഏപ്രില്‍ 6ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക