Image

ഗോള്‍ഡ് കോസ്റ്റില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രവര്‍ത്തനം ആരംഭിച്ചു

Published on 04 April, 2017
ഗോള്‍ഡ് കോസ്റ്റില്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം പ്രവര്‍ത്തനം ആരംഭിച്ചു

ഗോള്‍ഡ് കോസ്റ്റ്: ഗോള്‍ഡ് കോസ്റ്റിലെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റിവര്‍സ്പ്രിംഗ് ക്ലബില്‍ മലയാളികളായ മുതിര്‍ന്ന പൗരന്മാര്‍ സീനിയര്‍ സിറ്റിസണ്‍ ഫോറം രൂപീകരിച്ചു.

ഒഐസിസി നാഷണല്‍ ചെയര്‍മാന്‍ സി.പി. സാജു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് മാത്യു സംഘടനയുടെ അനിവാര്യതയും ലക്ഷ്യങ്ങളും വിശദമാക്കി. തുടര്‍ന്നു പുതിയ ഭാരവാഹികളായി സി.പി. സാജു (പ്രസിഡന്റ്), ജോസഫ് മാത്യു (വൈസ് പ്രസിഡന്റ്), ഓമന ബിജു (സെക്രട്ടറി), ശ്രീജ അനീഷ് (ജോയിന്റ് സെക്രട്ടറി), ജോഷി ജോസഫ് (ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മധു കൊട്ടാരക്കര, എബി ഏബ്രഹാം, ജിജോ തോമസ്, ബിബിന്‍ ഓണക്കൂര്‍ എന്നിവരേയും തെരഞ്ഞെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക