Image

ഫ്രാങ്ക്ഫര്‍ട്ടില്‍ വാര്‍ഷിക ധ്യാനം ഏഴ്, എട്ട്, ഒന്പത് തീയതികളില്‍

Published on 04 April, 2017
ഫ്രാങ്ക്ഫര്‍ട്ടില്‍ വാര്‍ഷിക ധ്യാനം ഏഴ്, എട്ട്, ഒന്പത് തീയതികളില്‍


      ഫ്രാങ്ക്ഫര്‍ട്ട്: വലിയ നോയന്പിനോടനുബന്ധിച്ച് ഫ്രാങ്ക്ഫര്‍ട്ടിലെ സീറോമലബാര്‍ സമൂഹത്തില്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന വാര്‍ഷിക ധ്യാനം ഏപ്രില്‍ ഏഴ്, എട്ട്, ഒന്പത് (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ് ബെണ്‍ഹാര്‍ഡ് ഗെമയിന്റെ ഹൗസില്‍  നടക്കും. 

കപ്പൂച്ചിന്‍ സഭാംഗവും പ്രശസ്ത വാഗ്മിയും ഫാമിലി കൗണ്‍സിലറുമായ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ ഒഎഫ്എം ധ്യാന ശുശ്രൂഷകള്‍ നയിക്കുന്നത്.

ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ആറു വരെയും എട്ടിന് രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം ആറു വരെയും ഒന്പതിന് രാവിലെ ഒന്പതു മുതല്‍ വൈകുന്നേരം നാലു വരെയും സെന്റ് മിഖായേല്‍ പള്ളിയില്‍ (ഏലഹഹെേലേൃൃമലൈ 39, 60389 എൃമിസളൗേൃ മാ ങമശി) നടക്കുന്ന കുരുത്തോല പെരുനാളിനോടുകൂടി സമാപിക്കും. 

മൂന്നു ദിവസങ്ങളിലും ദിവ്യബലിയും കുന്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ധ്യാന ദിവസങ്ങളില്‍ സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.

ധ്യാനത്തില്‍ പങ്കെടുത്ത് ആത്മ നവീകരണത്തിലൂടെ ഉയിര്‍പ്പിന്റെ ചൈതന്യവും ജീവിത വിശുദ്ധിയും സാധ്യമാക്കി കൃപയുടെ അനുഗ്രഹം നേടുവാന്‍ എല്ലാ വിശ്വാസികളെയും പ്രത്യേകം ക്ഷണിക്കുന്നതായി ഫാ.തോമസ് ഈഴോര്‍മറ്റം അറിയിച്ചു. 

വിവരങ്ങള്‍ക്ക്: ഫാ.തോമസ് ഈഴോര്‍മറ്റം സിഎംഎഫ് 015786559296, ബിജന്‍ കൈലാത്ത് 01522 9543425.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക