Image

റഷ്യന്‍ ട്രെയിന്‍ സ്‌ഫോടനം: പ്രതിയുടെ ചിത്രം പുറത്തുവിട്ടു

Published on 04 April, 2017
റഷ്യന്‍ ട്രെയിന്‍ സ്‌ഫോടനം: പ്രതിയുടെ ചിത്രം പുറത്തുവിട്ടു
  മോസ്‌കോ: സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ട്രെയിനില്‍ ബോംബ് വച്ച് 11 പേര്‍ മരിച്ച സംഭവത്തിലെ പ്രതിയുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടു. ഇയാള്‍ രണ്ടാമതൊരു ബോംബുകൂടി സ്ഥാപിച്ചിരുന്നുവെങ്കിലും ഇതു പൊട്ടിയിരുന്നില്ല.

രണ്ടു സ്‌റ്റേഷനുകള്‍ക്കിടയിലാണ് സ്‌ഫോടനം നടന്നത്. നെയില്‍ ബോംബാണ് ഉപയോഗിച്ചതെന്നും വ്യക്തമായി. സംഭവത്തില്‍ കുട്ടികളടക്കം അന്പതോളം പേര്‍ക്കു പരിക്കേറ്റു.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഇസ് ലാമിക് സ്‌റ്റേറ്റും ചെച്‌നിയന്‍ വിമതരുമാണ് സമീപ കാലത്ത് റഷ്യയില്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തിയിട്ടുള്ളത്.

അതേസമയം, സിസിടിവിയില്‍ കാണപ്പെട്ട ആള്‍ സ്വയം കീഴടങ്ങിയെന്നും നിരപരാധിയാണെന്ന് അവകാശപ്പെട്ടെന്നുമാണ് സൂചന. എന്നാല്‍ ഐഎസിനുവേണ്ടി ഇയാള്‍ ചാവേറായതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാളുടെ ശരീരാവശിഷ്ടങ്ങള്‍ സംഭവം നടന്ന ട്രെയിനില്‍ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഇത്തരമൊരു നിഗമനം. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക