Image

ഒഎന്‍വിക്കും കലാഭവന്‍ മണിക്കും 'സ്മരണാഞ്ജലി’ അര്‍പ്പിച്ച് സംസ്‌കൃതി

Published on 04 April, 2017
ഒഎന്‍വിക്കും കലാഭവന്‍ മണിക്കും 'സ്മരണാഞ്ജലി’ അര്‍പ്പിച്ച് സംസ്‌കൃതി
 ദോഹ: അന്തരിച്ച മഹാകവി ഒഎന്‍വിയുടേയും കലാഭവന്‍ മണിയുടേയും ദീപ്തസ്മരണകള്‍ നിറഞ്ഞ് നിന്ന സദസില്‍ സംസ്‌കൃതി വക്ര യൂണിറ്റ് അവതരിപ്പിച്ച 'സ്മരണാഞ്ജലി’ ശ്രദ്ധേയമായി. 

കനല്‍ നാടന്‍ പാട്ട് സംഘത്തിലെ കലാകാരന്മാരാണ് ഒഎന്‍വിയുടേയും കലാഭവന്‍ മണിയുടേയും ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് 'സ്മരണാഞ്ജലി’ അവതരിപ്പിച്ചത്. സംസ്‌കൃതി ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍, ഐസിബിഎഫ് വൈസ് പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, വക്ര യൂണിറ്റ് സെക്രട്ടറി എസ്. പ്രദീപ്കുമാര്‍, പ്രസിഡന്റ് പി. രാജന്‍, വൈസ് പ്രസിഡന്റ് സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക