Image

ആരും ഈ സിനിമ കാണാന്‍ ഇടവരരുതെന്ന് സെന്‍സര്‍ബോര്‍ഡ്

Published on 04 April, 2017
ആരും ഈ സിനിമ കാണാന്‍ ഇടവരരുതെന്ന് സെന്‍സര്‍ബോര്‍ഡ്


കലാപമുണ്ടാകുമെന്ന കാരണം പറഞ്ഞ് ബാബറി മസ്ജിദ് എന്ന സിനിമ സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചത് വാര്‍ത്തയായിരുന്നു. എന്തു കൊണ്ടാണ് ചിത്രം  നിരോധിച്ചതെന്ന് സെന്‍സര്‍ ബോര്‍ഡ് പറയുന്നത് .  ഭോജ്പുരി സൂപ്പര്‍താരമായ ഖേസരി ലാല്‍ യാദവ് സിനിമയില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് ഒരു ഭോജ്പുരി സിനിമ സെന്‍സര്‍ ബോര്‍ഡ് നിരോധിക്കുന്നത്. പരുക്കനായ ഉള്ളടക്കമായതുകൊണ്ട് മാത്രമല്ല, പരുക്കന്‍ ഉള്ളടക്കം വളരെ വൈകാരികമായ രാഷ്ട്രീയ വിഷയമായ ബാബ്‌റി മസ്ജിദിനെ കുറിച്ചാകുകയും ചെയ്തതുകൊണ്ടാണ് ചിത്രം നിരോധിക്കുന്നത് എന്നാണ് ബോര്‍ഡിന്റെ ന്യായീകരണം.

സിനിമ നിരോധിക്കുക മാത്രമല്ല ലിബറല്‍ എന്നുവിളിക്കപ്പെടുന്ന ഘടകങ്ങള്‍ ഉള്ളതുകൊണ്ടുള്ള സഹതാപത്തിന്റെ പേരില്‍ ആരും ഈ സിനിമ കാണാന്‍ ഇടവരരുതെന്ന് വാര്‍ത്താവിതരണ മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുമെന്നും ബോര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക