Image

രാജ്യം വിടാന്‍ നിര്‍ദേശിച്ച ഡോക്ടറുടെ പിതാവ് ഡല്‍ഹിയില്‍ മരിച്ചു; യാത്ര ചെയ്യാനാവാതെ പുത്രന്‍

Published on 04 April, 2017
രാജ്യം വിടാന്‍ നിര്‍ദേശിച്ച ഡോക്ടറുടെ പിതാവ് ഡല്‍ഹിയില്‍ മരിച്ചു; യാത്ര ചെയ്യാനാവാതെ പുത്രന്‍
24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശിക്കുകയും ഹൂസ്റ്റന്‍ എയര്‍പോര്‍ട്ടില്‍ വച്ച് 90 ദിവസത്തെ സാവകാശം ലഭിക്കുകയും ചെയ്ത ഡോ. പങ്കജ് സതിജയുടെ പിതാവ് ഏപ്രില്‍ ഒന്നിനു ഡല്‍ഹിയില്‍ നിര്യാതനായി. എന്നാല്‍ ഇമ്മിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ കാരണം പിതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ പുത്രനു കഴിഞ്ഞില്ല.

കഴിഞ്ഞയാഴ്ചയാണു ഡോ. സതിജയും ഭാര്യ ഡോ. മോനിക്കാ ഉമ്മത്തും ഇമ്മിഗ്രെഷന്‍ കുരുക്കില്‍ അകപ്പെട്ടത്. ഒന്നര ദശാബ്ദമായി അമേരിക്കയില്‍ കഴിയുന്ന അവര്‍ക്ക് വേണ്ടി ഹൂസ്റ്റണ്‍ മെതഡിസ്റ്റ് ഹോസ്പിറ്റല്‍ ഗ്രീന്‍ കാര്‍ഡിനു ഫയല്‍ ചെയ്തിട്ടുണ്ട്. 

എന്നാല്‍ 2008-നു മുന്‍പുള്ള ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ക്ക് മാത്രമാണു വിസ നമ്പറുകള്‍ ലഭ്യം. അതിനു ശേഷമുളവര്‍ ഇനിയും നമ്പര്‍ കറന്റ് ആകാന്‍ കാത്തിരിക്കണം.

ഇങ്ങനെയുള്ളവര്‍ യാത്രക്ക് അഡ്വാന്‍സ് പരോള്‍ വാങ്ങണം. സാധാരണ അത് രണ്ട് വര്‍ഷത്തെക്കാണു ലഭിക്കുക. എന്നാല്‍ കഴിഞ്ഞ തവണ അതു ഒരു വര്‍ഷത്തേക്കാണു ലഭിച്ചത്. ഇത് ശ്രദ്ധിക്കാതെ കുടുംബം ഡല്‍ഹിയില്‍ രോഗിയായപിതാവിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ ഒക്ക്‌ടോബറില്‍ പോയി. തിരിച്ചു വന്നപ്പോള്‍ എയര്‍പൊര്‍ട്ടില്‍ അധിക്രുതര്‍ തെറ്റ് കണ്ടെത്തി. തുടര്‍ന്ന് മടക്കി അയക്കാതെ പേപ്പര്‍ ശരിയാക്കാന്‍ 30 ദിവസത്തെ സമയം നല്‍കി.
അതനുസരിച്ച് അവര്‍ അപേക്ഷ നല്‍കി.

മാര്‍ച്ച് 27-നു അനേഷിച്ചപ്പോള്‍ അപേക്ഷ അനുവദിച്ചു എന്നു കണ്ടു. അതു മെയിലില്‍ അയച്ചിട്ടുമുണ്ട്. പക്ഷെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ഇമ്മിഗ്രേഷന്‍ അധിക്രുതര്‍ ഉത്തരവിടുകയായിരുന്നു.

ടെക്‌സസിലെ പെയിന്‍ ആന്‍ഡ് ഹെഡ് എയ്ക്ക് സെന്ററുകളുടെ സ്ഥാപകനും സി.ഇ.ഒയുമായ ഡോ. പങ്കജും ഭാര്യയും ന്യൂറോളജിസ്റ്റുകാളണു. പിറ്റേന്നു ഒട്ടേറെ രോഗികളെ കാണാന്‍ അപ്പോയിന്റ്മന്റ് നല്‍കിയിരിക്കുമ്പോഴാണു രാജ്യം വിടാനുള്ള ഉത്തരവ്.
തുടര്‍ന്ന് അമേരിക്കന്‍ പൗരത്വമുള്ള മക്കളുമായി എല്ലാം കെട്ടിപ്പേറുക്കി അവര്‍ എയര്‍പ്പോര്‍ട്ടിലെത്തി. മീഡിയ സംഘവും അവിടെ ഉണ്ടായിരുന്നു. അതു കണ്ടിട്ടാവാം 90 ദിവസത്തെ സാവകാശം അധിക്രുതര്‍ അനുവദിച്ചു. അതിനിടയിലാണു പിതാവിന്റെ മരണം.

മാറിയ കാലത്ത് ഇമ്മിഗിഗ്രേഷന്‍ പേപ്പര്‍വര്‍ക്ക് എത്രമാത്രം പ്രധാനമാണെന്നതിന്റെ സൂചന കൂടിയായി ഈ സംഭവം. 

ഈ പ്രതിസന്ധിയില്‍ സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ സഹായത്തിനു കുടുംബം നന്ദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക