Image

രജനീകാന്തിന്റെ ആരാധകരുമായുള്ള കൂടിക്കാഴ്ച 12ന് തുടങ്ങും

Published on 05 April, 2017
രജനീകാന്തിന്റെ ആരാധകരുമായുള്ള കൂടിക്കാഴ്ച 12ന് തുടങ്ങും

തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ  ആരാധകരുമായുള്ള കൂടിക്കാഴ്ച ഈ മാസം 12ന് തുടങ്ങും. ആറ് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ പതിനായിരത്തോളം ആരാധകരുമായി സൂപ്പര്‍ സ്റ്റാര്‍ സംവദിക്കും. കഴിഞ്ഞയാഴ്ച രജനീകാന്ത് തന്നെയാണ് മാധ്യമങ്ങളോട് ആരാധകരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുന്നു എന്ന് വെളിപ്പെടുത്തിയത്. ഏപ്രില്‍ 12 മുതല്‍ 17 വരെ ആറ് ദിവസം നീണ്ട് നില്‍ക്കുന്ന പരിപാടിയാണ് ആരാധകര്‍ക്കായി സംഘടിപ്പിച്ചത്.

തമിഴ്!നാട്ടിലെ 32 ജില്ലകളില്‍ നിന്നുമുള്ള ആരാധകരുമായി സ്‌റ്റൈല്‍ മന്നന്‍ ഈ ദിവസങ്ങളില്‍ സംവദിക്കും. ദിവസവും 1500 ആരാധകരെ വെച്ചാകും കാണുക. ദിവസവും നിരവധി കത്തുകളാണ് തമിഴ്!നാട്ടില്‍ നിന്നും പോണ്ടിച്ചേരിയില്‍ നിന്നുമുള്ള ആരാധകരില്‍ നിന്നും ലഭിക്കുന്നതെന്നും ആറ് ദിവസം കൊണ്ട് പതിനാലായിരത്തോളം ആരാധകരെ കാണുമെന്നും രജനീകാന്തിന്റെ സഹോദരന്‍ സത്യനാരായണ പറഞ്ഞു.

രജനീകാന്ത് ഫാന്‍സ് ക്ലബിന്റെ ജില്ലാ ഭാരവാഹികളുമായി സത്യനാരായണ കൂടിക്കാഴ്ച നടത്തി. 12മുതല്‍ രാവില 10മണിക്ക് ആരംഭിക്കുന്ന കൂടിക്കാഴ്ച ഒരുമണി വരെ നീണ്ട് നില്‍ക്കും. ഉച്ചഭക്ഷണത്തിന് ശേഷം ആരാധകരുമൊത്ത് ഫോട്ടോ സെഷനും സംഘടിപ്പിച്ചിട്ടുണ്ട്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള പദ്ധതിക്ക് മുന്നോടി ആയാണ് ആരാധകരുമായുള്ള സ്‌റ്റൈല്‍ മന്നന്റെ കൂടിക്കാഴ്ച എന്നും വാര്‍ത്തകളുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക