നീണ്ട ഇടവേളയ്ക്ക് ശേഷം നടന് ജഗതി ശ്രീകുമാര്‍ ദുബൈയില്‍ എത്തി. രാവിലെ ആറിന് ജഗതിയും കുടുംബവും ദുബൈ വിമാനത്താവളത്തിലെത്തി. തങ്ങളുടെ നേടിയ പ്രിയ നടനെ സ്വീകരിക്കാന്‍ ഒട്ടേറെ പേര് ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെത്തിയിരുന്നു. വാഹനാപകടത്തിനുശേഷം ആദ്യമായാണ് ജഗതി ശ്രീകുമാര്‍ ഒരു വിദേശ രാജ്യം സന്ദര്‍ശിക്കുന്നത്.
ഭാര്യ ശോഭ, മക്കളായ പാര്‍വതി, പിങ്കി, രാജ് കുമാര്‍, മരുമകന് ഷോണ്‍ എന്നിവരും കൊച്ചുമക്കളും ജഗതിയോടൊപ്പം എത്തിയിട്ടുണ്ട്. ജഗതിയെ ഏറെ സ്നേഹിക്കുന്ന പ്രവാസി മലയാളികളെ കാണാന്‍ ഇത്തരമൊരു അവസരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ മക്കള്‍ പറഞ്ഞു. ദുബൈ യാത്ര അച്ഛന് വലിയ മാനസിക ഉല്ലാസം നല്‍കുമെന്ന് പ്രത്യാശിച്ചു. മാപ്പിളപ്പാട്ട് പരിപാടിയില്‍ മുഖ്യാതിഥിയായിട്ടാണ് ജഗതി എത്തിയത്.