Image

200 കോടി നേടണമെന്നാണ് ആഗ്രഹം, ഗ്രേറ്റ് ഫാദറിന്റെ വിജയത്തില്‍ സന്തോഷിച്ച് ആര്യ

Published on 05 April, 2017
200 കോടി നേടണമെന്നാണ് ആഗ്രഹം, ഗ്രേറ്റ് ഫാദറിന്റെ വിജയത്തില്‍ സന്തോഷിച്ച് ആര്യ
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി ഒരുക്കിയ ദ ഗ്രേറ്റ് ഫാദര്‍ വന്‍ ഹിറ്റായി കഴിഞ്ഞു. അതിവേഗം 20 കോടി ക്ലബ്ബിലെത്തുന്ന മലയാളം ചിത്രം എന്ന റെക്കോര്‍ഡും കഴിഞ്ഞ ദിവസം ഗ്രേറ്റ് ഫാദര്‍ സ്വന്തമാക്കി. ചിത്രം ഹിറ്റായതിന്റെ ആഹ്ലാദം പങ്കുവച്ചിരിക്കുകയാണ് നിര്‍മ്മാതാക്കളില്‍ ഒരാളും നടനുമായ ആര്യ.

ചിത്രീകരണ വേളയില്‍ ഈ ചിത്രം വലിയൊരു വിഭാഗം പ്രേക്ഷകരിലെത്തിക്കണമെന്നാണ് താത്പര്യമുണ്ടായിരുന്നത്. ചിത്രം 200 കോടി നേടണമെന്നാണ് നിര്‍മ്മാതാവെന്ന നിലയിലുള്ള ആഗ്രഹം.ആര്യ പറഞ്ഞു. പൃഥ്വിരാജ്, സന്തോഷ് ശിവന്‍,ഷാജി നടേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഓഗസ്റ്റ് സിനിമാസില്‍ ഡബിള്‍ ബാരല്‍ എന്ന ചിത്രത്തില്‍ കൂടിയാണ് ആര്യയും ചേര്‍ന്നത്.

ആര്യ നായകനായി എത്തുന്ന തമിഴ് ചിത്രം കടമ്പന്‍ ഏപ്രില്‍ 14ന് തിയേറ്ററുകളിലെത്തും. ഓഗസ്റ്റ് സിനിമാസ് തന്നെയാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക