Image

സിഡ്‌നിയില്‍ സിനിമാറ്റിക് സ്‌റ്റേജ് ഷോ അരങ്ങേറി

Published on 05 April, 2017
സിഡ്‌നിയില്‍ സിനിമാറ്റിക് സ്‌റ്റേജ് ഷോ അരങ്ങേറി

 
സിഡ്‌നി: കഴിഞ്ഞ ഒരുവര്‍ഷമായി നടന്നുവന്ന തയാറെടുപ്പുകള്‍ക്കും പരിശീലന ക്യാന്പുകള്‍ക്കും പരിസമാപ്തി കുറിച്ച് സിനിമാറ്റിക് സ്‌റ്റേജ് ഷോ ഏപ്രില്‍ രണ്ടിന് അരങ്ങേറി.

റൂട്ടി ഹില്‍ റ്റിവെലി ഓഡിറ്റോറിയത്തില്‍ ആധുനിക ശബ്ദ വെളിച്ച വിന്യാസങ്ങളുടെ അകന്പടിയോടെ എണ്‍പതില്‍പം കലാകാരന്‍മാര്‍ അണിനിരന്ന വരന്‍ സുന്ദരനാണ് എന്ന സ്‌റ്റേജ് ഷോയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് പ്രിന്‍സാണ്. മികച്ച അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച നാടകം, സിഡ്‌നിയില്‍ ആദ്യമായി അവതരിപ്പിച്ച ചാക്യാര്‍കൂത്ത്,ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ,മലയാളം ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേള, കീബോര്‍ഡും ഡ്രംസും ചേര്‍ന്ന ഉപകാരണസംഗീതം, വൈവിധ്യമാര്‍ന്ന നൃത്തരൂപങ്ങള്‍ തുടങ്ങിയവ കാണികള്‍ നിറഞ്ഞ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. ഇ ഫോര്‍ യൂ വും മെട്രോ മലയാളവും സംയുക്തമായി സംഘടിപ്പിച്ച സ്‌റ്റേജ് ഷോ സ്‌പോണ്‍സര്‍ ചെയ്തത് മൂവ് റിയാലിറ്റിയും ഡിസയര്‍ മോര്‍ഗേജ് സൊല്യൂഷന്‍സും ചേര്‍ന്നാണ്. 

റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക