Image

ജര്‍മനിയില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ നാല്പതാം വെള്ളി ആചരണം ഏഴിന്

Published on 05 April, 2017
ജര്‍മനിയില്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ നാല്പതാം വെള്ളി ആചരണം ഏഴിന്

നേവിഗസ്: മധ്യജര്‍മനിയിലെ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ നേവിഗസില്‍ കൊളോണിലെ ഇന്ത്യന്‍ സമൂഹം നാല്പതാം വെള്ളി ആചരിക്കുന്നു. 

ഏപ്രില്‍ ഏഴിന് (വെള്ളി) വൈകുന്നേരം 5.15 ന് ഭക്തിനിര്‍ഭരമായ കുരിശിന്റെ വഴിയും തുടര്‍ന്ന് മരിയന്‍ കത്തീഡ്രലില്‍ ആഘോഷമായ ദിവ്യബലിയും നടക്കും. ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി ശുശ്രൂഷകള്‍ക്ക് കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ലോകരക്ഷകനായ ക്രിസ്തുവിന്റെ പാപപരിഹാരബലിയുടെയും കുരിശുമരണ പീഡാനുഭവ സ്മരണയില്‍ വിശ്വാസത്തിന്റെ നിറതിരി തെളിക്കുന്ന കഷ്ടാനുഭവ ആഴ്ചയുടെ തുടക്കത്തിലേയ്ക്കു പാതയൊരുക്കുന്ന നാല്പതാം വെള്ളിയുടെ തിരുക്കര്‍മങ്ങളിലേയ്ക്ക് ബെര്‍ഗിഷസ്ലാന്റ് കുടുംബകൂട്ടായ്മ ഏവരേയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക് : ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി 0221 629868/01789353004, മേഴ്‌സി തടത്തില്‍ (പ്രസിഡന്റ്) 02336 81884, മേരിമ്മ അത്തിമൂട്ടില്‍ (സെക്രട്ടറി) 02336 4748562.

Address: Mariendom, Elberfelder Str.12,42533 VelbertNeviges
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക