Image

സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച കുഞ്ഞുമോന്റെ മൃതദേഹം ബുധനാഴ്ച്ച നാട്ടിലെത്തിച്ചു

Published on 05 April, 2017
സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ച കുഞ്ഞുമോന്റെ മൃതദേഹം ബുധനാഴ്ച്ച നാട്ടിലെത്തിച്ചു
 അല്‍ഹസ: അല്‍ഹസ എയര്‍പോര്‍ട്ട് റോഡില്‍ പിക്അപ് വാന്‍ ഒട്ടകവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലപ്പുറം പാലാങ്കര പൂവത്തുംമൂട്ടില്‍ കുഞ്ഞുമോന്റെ (51) മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ചു.

ചൊവ്വാഴ്ച്ച ഉച്ചയോടെ ദമാമില്‍ എത്തിച്ച മൃതദേഹം ബുധനാഴ്ച്ച പുലര്‍ച്ചക്കുള്ള ജെറ്റ് എയര്‍ വിമാനത്തില്‍ കൊച്ചിയിലെത്തിക്കും. രാവിലെ 9.30ന് ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ട് പോയി. 

ഏപ്രില്‍ ഒന്നിന് ഉച്ചക്ക് ഖത്തര്‍ റോഡില്‍ നിന്ന് സനയ്യയിലേക്കുള്ള യാത്രാമധ്യേ എയര്‍പോര്‍ട്ട് റോഡിലാണ് അപകടം. കുഞ്ഞുമോന്‍ ഓടിച്ചിരുന്ന ടൊയോട്ട പിക്അപ് വാന്‍ ഒട്ടകത്തെ ഇടിക്കുകയായിരുന്നു. പൊടുന്നനെ ഒട്ടകം കുറുകെ ചാടി വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ അമിതവേഗതയിലെത്തിയ പിക്അപ് വാന്‍ മറിഞ്ഞാണ് അപകടമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

പിതാവ്: വര്‍ഗീസ്, അമ്മ: ഏലിയാമ്മ, ഭാര്യ: നിര്‍മല, മക്കള്‍: നിധിന്‍, നിഖിത. സഹോദരി ഭര്‍ത്താവ്: വിനോ അല്‍ഹസയിലുണ്ട്. നവോദയ വൈസ് പ്രസിഡന്റ് ഹനീഫ മൂവാറ്റുപുഴ, അല്‍ഹസ ഏരിയ കമ്മിറ്റി അംഗം ശ്രീനിവാസന്‍ കല്ലൂര്‍, സുഹൃത്ത് റോയ് എന്നിവര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക