Image

മസ്‌കറ്റ് യാക്കോബായ പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍

Published on 05 April, 2017
മസ്‌കറ്റ് യാക്കോബായ പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍

  മസ്‌കറ്റ്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ ഏപ്രില്‍ ഏഴിന് (വെള്ളി) ആരംഭിക്കും. രാവിലെ 10 മുതല്‍ നാല്പതാം വെള്ളിയുടെ ധ്യാനം ഉണ്ടായിരിക്കും. ശനിയാഴ്ച വൈകുന്നേരം ഏഴിന് ഓശാനശുശ്രൂഷയെ തുടന്ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 9, 10, 11 തീയതികളില്‍ രാത്രി 7.30 ന് സന്ധ്യാ പ്രാര്‍ഥനയും തുടന്ന് വചനശുശ്രൂഷയും നടക്കും. 12ന് വൈകുന്നേരം 6.30 ന് പെസഹായുടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്നു വിശുദ്ധ കുര്‍ബാന നടക്കും. 13ന് രാത്രി 7.30 ന് സന്ധ്യാപ്രാര്‍ഥന, കാല്‍കഴുകല്‍ ശുശ്രൂഷ എന്നിവ നടക്കും. 14ന് റൂവി റെക്‌സ് റോഡിലെ അല്‍ മസാ ഹാളില്‍ രാവിലെ എട്ടു മുതല്‍ ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. 15ന് വൈകുന്നേരം ഏഴു മുതല്‍ ഉയിര്‍പ്പ് തിരുനാളിന്റെ ശുശ്രൂഷയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

ശുശ്രൂഷകള്‍ക്ക് ഇടവക മെത്രാപ്പോലീത്ത മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കുമെന്ന് ഇടവക വികാരി ഫാ. ബേസില്‍ വര്‍ഗീസ് പതിയാരത്തുപറന്പില്‍, സെക്രട്ടറി പി.വി. എല്‍ദോ ട്രസ്റ്റി, ജിബിന്‍ പീറ്റര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക