Image

പൊതുമാപ്പ്: കിഴക്കന്‍ പ്രവിശ്യ കഐംസിസി ഹെല്പ് ഡെസ്‌ക് സംവിധാനം വിപുലമാക്കും

Published on 05 April, 2017
പൊതുമാപ്പ്: കിഴക്കന്‍ പ്രവിശ്യ കഐംസിസി ഹെല്പ് ഡെസ്‌ക് സംവിധാനം വിപുലമാക്കും
   അല്‍കോബാര്‍: താമസ തൊഴില്‍ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ജന്മനാട്ടിലേക്കുള്ള മടക്കം അസാധ്യമായവര്‍ക്ക് സൗദി രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ നിയമവഴിയില്‍ ഇന്ത്യന്‍ എംബസി സേവനങ്ങള്‍ ലഭ്യമാക്കാന്‍ കിഴക്കന്‍ പ്രവിശ്യയില്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി സന്നദ്ധ സേവകരുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത വോളന്റിയേഴ്‌സ് മീറ്റില്‍ കിഴക്കന്‍ പ്രവിശ്യാ കഐംസിസി ഭാരവാഹികള്‍ വ്യക്തമാക്കി.

ഒരാഴ്ച പിന്നിട്ട പൊതുമാപ്പ് കാലയളവില്‍ ദമാം, അല്‍കോബാര്‍, ഖത്തീഫ്, റഹീമ, ജുബൈല്‍, ഖഫ്ജി, അല്‍ഹസ എന്നിവിടങ്ങളില്‍ അതാത് സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. വിദൂര പ്രദേശങ്ങളില്‍ നിന്നും പൊതുമാപ്പ് സേവനങ്ങള്‍ ആവശ്യപ്പെട്ട് നിരവധി പേര്‍ വിളിക്കുന്നുണ്ടെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. റാക്കയിലെ ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ആസ്ഥാനത്ത് ഇന്ത്യന്‍ എംബസി തുടങ്ങിയ ഹെല്പ് ഡെസ്‌ക് സേവനങ്ങളുമായി ദമാം അല്‍കോബാര്‍ തുഖ്ബ സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളുടെയും കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലാ കമ്മിറ്റികളുടെ സഹായത്തോടെ വരുന്ന ദിവസങ്ങളില്‍ ഇ.സി സേവനങ്ങള്‍ ലഭ്യമാക്കാന്‍ വോളന്റിയര്‍ ഷെഡ്യൂള്‍ തയാറാക്കി. ഇ.സി വിതരണം ലഭ്യമാകുന്ന മുറക്ക് ലേബര്‍ കോര്‍ട്ട് ,തര്‍ഹീല്‍ എന്നിവിടങ്ങളില്‍ വോളന്റിയര്‍മാരെ നിയോഗിക്കുമെന്നും അറിയിച്ചു. ഇതോടൊപ്പം സേവനങ്ങള്‍ കൂടുതല്‍ ആവശ്യമായി വരുന്ന വരും ദിവസങ്ങളില്‍ ദമാം സഫ ക്ലിനിക്കില്‍ നടക്കുന്ന നന്മ അദാലത്ത് ഹെല്‍പ് ഡെസ്‌ക് സേവനങ്ങള്‍ കൂടുതല്‍ വിപുലമാക്കും. തിരക്കുകള്‍ ഒഴിവാക്കാനായി പൊതുമാപ്പ് അവസാനിക്കുന്ന വിശുദ്ധ റംസാന്‍ മാസത്തിന് മുന്പായി നിയമലംഘകരായി കഴിയുന്നവര്‍ എംബസി ജവാസാത്ത് സേവനങ്ങള്‍ക്കായി സന്നദ്ധ സേവകരെ സമീപിക്കണമെന്ന് കഐംസിസി ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

കിഴക്കന്‍ പ്രവിശ്യാ കഐംസിസി ജനറല്‍ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കുഞ്ഞിമുഹമ്മദ് കടവനാട്, കബീര്‍ കൊണ്ടോട്ടി, ഹമീദ് വടകര, റഫീക്ക് പോയില്‍തൊടി, അസീസ് എരുവേറ്റി, സിറാജ് ആലുവ, ഇഫ്തിയാസ് അഴിയൂര്‍, ബക്കര്‍ എടയന്നൂര്‍, മഹ്മൂദ് പുക്കാട്, സിദ്ധീഖ് പാണ്ടികശാല, ഇഖ്ബാല്‍ ആനമങ്ങാട്, ഹുസൈന്‍ വേങ്ങര, ജൗഹര്‍ കുനിയില്‍, ഫൈസസല്‍ ഇരിക്കൂര്‍, കലാം മീഞ്ചന്ത, നൗഷാദ് ചാലിയം എന്നിവര്‍ ചര്‍ച്ചകളില്‍ സംബന്ധിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി മാമു നിസാര്‍, ദമാം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹ്മാന്‍ കാരയാട് എന്നിവര്‍ പ്രസംഗിച്ചു.

ഹെല്‍പ് ഡെസ്‌ക് സേവനങ്ങള്‍ക്ക് (ദമാം) ഹമീദ് വടകര 0545292612, മഹ്മൂദ് പുക്കാട് 0557616886, ഫൈസല്‍ ഇരിക്കൂര്‍ 0532151398 (അല്‍കോബാര്‍) ഇസ്മായില്‍ പുള്ളാട്ട് 0535789683, നാസര്‍ നാലകത്ത് 0503960221, ഒ.പി. ഹബീബ് 0555894276 (ജുബൈല്‍) ഉസ്മാന്‍ ഒട്ടുമ്മല്‍ 050128129, നൗഷാദ് തിരുവനന്തപുരം, 0502127897 (ഖഫ്ജി), നാസര്‍ വളാഞ്ചേരി 0508189229, സലീം പാണന്പ്ര 0564032513 (റഹീമ), അസീസ് എരുവേറ്റി 0509210363, ബഷീര്‍ പുത്തനത്താണി 0501262050 (ഖത്തീഫ്), ഹംസ റ്റി.എം. 0569820940, മുഹമ്മദ് കുട്ടി 0551810517 (അല്‍ഹസ), കുഞ്ഞാലാസന്‍ കുട്ടി 0504932079, അബൂട്ടി മാസ്റ്റര്‍ ശിവപുരം 0590544818. 

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക