Image

വാഴക്കാട് കള്‍ച്ചറല്‍ അസോസിയേഷന്റെ കുടുംബ സംഗമം ഏഴിന്

Published on 05 April, 2017
വാഴക്കാട് കള്‍ച്ചറല്‍ അസോസിയേഷന്റെ കുടുംബ സംഗമം ഏഴിന്
    ജിദ്ദ: വാഴക്കാട് കള്‍ച്ചറല്‍ അസോസിയേഷന്റെ മുപ്പത്താറാം വാര്‍ഷികവും കുടുംബ സംഗമവും ഏപ്രില്‍ ഏഴിന് (വെള്ളി) രാവിലെ 8.30 മുതല്‍ പലസ്തീന്‍ സ്ട്രീറ്റിലെ ദുര്‍റ വില്ലയില്‍ ആഘോഷിക്കുന്നു.

ചടങ്ങില്‍ കഴിഞ്ഞ മാസം നടന്ന മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും ഫുട്‌ബോള്‍, കന്പവലി, ഷട്ടില്‍ ടൂര്‍ണമെന്റ് ഷൂട്ടൗട്ട്, ഒപ്പന, കോല്‍ക്കളി തുടങ്ങി കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാവിരുന്നുകള്‍, ആരോഗ്യ, പഠന ക്ലാസുകള്‍, ഫണ്‍ ഗയിം, ഗാനവിരുന്ന് തുടങ്ങിയവയും ആഘോഷങ്ങളുടെ ഭാഗമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: അബ്ദുല്‍ ഹമീദ് വാഴക്കാട് 0502345488.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക