Image

മാങ്കുളത്ത്‌ 20 ഏക്കര്‍ കൈയ്യേറ്റം ഒഴിപ്പിച്ചു

Published on 24 June, 2011
മാങ്കുളത്ത്‌ 20 ഏക്കര്‍ കൈയ്യേറ്റം ഒഴിപ്പിച്ചു
മൂന്നാര്‍: മൂന്നാറിലെ മാങ്കുളത്ത്‌ കൈയ്യേറ്റം നടന്ന 20 ഏക്കര്‍ റവന്യൂ അധികൃതര്‍ ഒഴിപ്പിച്ചു. ഇവിടെയുണ്ടായിരുന്ന കൃഷിയും കുടിലുകളും ഉദ്യോഗസ്ഥര്‍ നീക്കംചെയ്‌തു. ദേവികുളം തഹസില്‍ദാരുടെയും മാങ്കുളം ഡി.എഫ്‌.ഒയുടേയും നേതൃത്വത്തിലായിരുന്നു ഒഴിപ്പിക്കല്‍.
സിങ്കുകണ്ടത്ത്‌ എച്ച്‌.എന്‍.എല്‍. യൂക്കാലിത്തോട്ടത്തില്‍ പുതുതായി കെട്ടിയ ഷെഡ്ഡുകളാണ്‌ ആദ്യം തീയിട്ട്‌ നശിപ്പിച്ചത്‌. സിങ്കുകണ്ടം കവലയില്‍നിന്ന്‌ 200 മീറ്റര്‍ ദൂരത്തായി ആനയിറങ്കല്‍ ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്തോടുചേര്‍ന്ന്‌ സ്വകാര്യവ്യക്തി കൈയേറിയ സ്ഥലത്തെ മുള്ളുകമ്പിവേലിയും റവന്യു അധികൃതര്‍ നീക്കംചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക