Image

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'രാമന്റെ ഏദന്‍തോട്ടം'ത്തിന്റെ ഒന്നാം ഒഫീഷ്യല്‍ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു

Published on 06 April, 2017
കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'രാമന്റെ ഏദന്‍തോട്ടം'ത്തിന്റെ ഒന്നാം ഒഫീഷ്യല്‍ ട്രൈലെര്‍ റിലീസ്‌ ചെയ്‌തു


കൊച്ചി: കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'രാമന്റെ ഏദന്‍തോട്ടം'ത്തിന്റെ ഒന്നാം ട്രൈലെര്‍ റിലീസ്‌ ചെയ്‌തു. 

അനു സിത്താരയാണ്‌ നായിക. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക്‌ ലേബലായ (മ്യൂസിക്‌247)ന്റെ യൂട്യൂബ്‌ ചാനലിലൂടെയാണ്‌ ട്രൈലെര്‍ പുറത്തിറക്കിയത്‌.

രഞ്‌ജിത്ത്‌ ശങ്കര്‍ തിരകഥയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രത്തില്‍ ജോജു ജോര്‍ജ്‌, രമേശ്‌ പിഷാരടി, അജു വര്‌ഗ്ഗീസ്‌, മുത്തുമണി എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്‌.

 ഛായാഗ്രഹണം മധു നീലകണ്‌ഠനും ചിത്രസംയോജനം വി സാജനുമാണ്‌. സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌ ബിജിബാലാണ്‌. ഡ്രീംസ്‌ എന്‍ ബിയോണ്ട്‌ (Dreams N Beyond)ന്റെ ബാനറില്‍ രഞ്‌ജിത്ത്‌ ശങ്കര്‍ നിര്‍മിച്ചിട്ടുള്ള 'രാമന്റെ ഏദന്‍തോട്ടം' മെയ്‌ 12ന്‌ തിയേറ്ററുകളില്‍ എത്തും.

ഒഫീഷ്യല്‍ ട്രൈലെര്‍ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=H6HK51qVdmc 

മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക