Image

സിഎന്‍എന്‍ അന്വേഷിക്കുന്ന ക്രിസ്തുവിന്റെ കാല്പാടുകള്‍ (മനോഹര്‍ തോമസ്)

Published on 06 April, 2017
സിഎന്‍എന്‍ അന്വേഷിക്കുന്ന ക്രിസ്തുവിന്റെ കാല്പാടുകള്‍ (മനോഹര്‍ തോമസ്)
യേശുക്രിസ്തു അവശേഷിപ്പിച്ച ചരിത്രത്തിന്‍റെ നാള്‍വഴികളിലൂടെ സി.എന്‍ .എന്‍ അന്വേഷണം തുടങ്ങുമ്പോഴാണ് "സംശയിക്കുന്ന തോമസിലെത്തി' വഴി തിരിഞ്ഞത് . അങ്ങിനെ അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ ,വടക്കേ ഏഷ്യയിലെ ക്രിസ്ത്യാനിറ്റിയുടെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന കേരളത്തിലേക്ക് ഒരെത്തിനോട്ടം ആവശ്യമായി വന്നു .

ക്രിസ്തു സംസാരിച്ചിരുന്ന അരാമിക് ഭാഷ മണ്മറഞ്ഞു പോകാതിരിക്കാന്‍ അഹോരാത്രം പരിശ്രമിക്കുകയും ", ദി ക്രെയ്ഡില്‍ ഓഫ് ക്രിസ്താനിറ്റി ഇന്‍ സൗത്ത് ഏഷ്യ "എന്ന ഡോക്യൂമെന്ററിക്ക് രൂപം നല്‍കുകയും ചെയ്ത Fr . ജോസഫ് പാലക്കല്‍ രംഗപ്രവേശനം ചെയ്യുന്നത് അങ്ങിനെയാണ് സി .എന്‍ .എന്‍ ,പാലക്കല്‍ അച്ചനെ സമീപിച്ചു തോമാശ്‌ളീഹാ കേരളത്തില്‍ വന്നതിനുശേഷമുള്ള ചരിത്ര സംബന്ധിയായ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും , ചാനലില്‍ ഒരഭിമുഖം ഒരുക്കുകയും ചെയ്തത് . ഇത് ഇന്ത്യയില്‍ ജനിച്ച ഓരോ ക്രിസ്ത്യാനിക്കും ,ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന ഒരു സംരംഭമാണ് . ആ എപ്പിസോഡിന് സി .എന്‍ .എന്‍ കൊടുത്ത പേര് : "യേശുവിനെ കണ്ടെത്തല്‍ " " വിശ്വാസം ,യാഥാര്‍ഥ്യം , കള്ളത്തരങ്ങള്‍ " എന്നാണ്.

പാലക്കലച്ചന്‍ ബറോഡയൂണിവേഴ്‌സിറ്റിയില്‍ നിന്നും സംഗീതത്തില്‍ ഡിഗ്രി എടുത്തശേഷം ,അമേരിക്കയിലെത്തി, ഹണ്ടര്‍ കോളേജില്‍ നിന്ന് മാസ്‌റ്റേഴ്‌സും, എന്‍.വൈ.യുയില്‍ നിന്ന് ജവറ യും കരസ്ഥമാക്കി. .അദ്ദേഹത്തിന്റെ മുഴുവന്‍ സമയവും അരാമിക് ഭാഷയുടെ ഗവേഷണത്തിനും ,പഠനത്തിനുമായി ഉഴിഞ്ഞു വച്ചിരിക്കുന്നു .

മെല്‍ഗിബ്‌സണ്‍ എടുത്ത " പാഷന്‍ ഓഫ് െ്രെകസ്റ്റ് " എന്ന സിനിമയില്‍ ആദ്യാവസാനം ഉപയോഗിച്ചിരിക്കുന്ന ഭാഷ അരമിക്കാണ്. അങ്ങിനെയാണ് അമേരിക്കക്കാര്‍ക്ക് ഈ ഭാഷയെപ്പറ്റി ഒരവബോധം ഉണ്ടാകുന്നത്.

തോമാശ്‌ളീഹാ കേരളത്തിലെ മുസരിപട്ടണത്തില്‍ധകൊടുങ്ങല്ലൂര്‍ പകപ്പലിറങ്ങുകയും ,ഏഴര പള്ളികള്‍ സ്ഥാപിക്കുകയും ,ക്രിസ്തീയ വിശ്വാസം ആ മണ്ണില്‍ വേരോടാന്‍ പരിശ്രമിക്കുകയും ,ചെയ്തു . ഇവിടെ വച്ച് കുത്തേറ്റു മരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം ചെനൈയിലെ മൈലാപ്പൂരില്‍ അടക്കി എന്നാണ് ചരിത്രം !

തോമാശ്‌ളീഹാ കേരളത്തിലെത്തുന്നതിനു മുമ്പുതന്നെ ,യഹൂദന്മാര്‍ കച്ചവടത്തിനായി കേരളത്തിലെത്തി ,പല ഭാഗങ്ങളില്‍ വാസം ഉറപ്പിച്ചിരുന്നു . അത് ഭാഷാപരമായ സംവേദനത്തിനും ,കൃസ്തുവിന്റെസുവിശേഷം ജനങ്ങളിലേക്ക് പകരാനും സാധ്യത ഏറെയാക്കി. മാത്രമല്ല യഹൂദരുടെ പല ആചാരങ്ങളും , കൃസ്തീയതയിലേക്കു സമന്വയിപ്പിക്കാനും തോമസ്ലിഹക്ക് കഴിഞ്ഞു. ഉദാഹരണത്തിന് യൂദന്മാര്‍ പാസ്സോവറിന് ഉണ്ടാക്കുന്ന പുളിപ്പില്ലാത്ത അപ്പമാണ് ,ദുഖവ്യാഴാഴ്ച വിളമ്പുന്ന പെസഹാപ്പം . കൃഷിയില്‍ നിന്നുണ്ടാകുന്ന ആദ്യ ഫലം പള്ളിക്ക്‌നേര്‍ച്ചയായി കൊടുക്കുന്ന പതിവ് .മാമോദിസ പ്രസവം കഴിഞ്ഞു നാല്പതുദിവസത്തിനുള്ളില്‍ നടത്തിയാല്‍ 'അമ്മ കുട്ടിക്കൊപ്പം പള്ളിയില്‍ പോകില്ല എന്ന പതിവ് .സംസ്കാരത്തിന്‍റെ കണികകള്‍ ഇതിനിടയിലെല്ലാം അലിഞ്ഞിറങ്ങിയിരിക്കുന്നതു കാണാം .

അരാമിക് ഭാഷയുടെ ഒരു വകഭേദം മാത്രമാണ് സുറിയാനി അഥവാ സിറിയക് .ആ ഭാഷ ഇപ്പോള്‍ അക്കാദമിക് തലത്തില്‍ വരെ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട് .ചുരുക്കി പറഞ്ഞാല്‍ അരാമിക് ഭാഷയിലൂടെ സംസ്കാരവും ,സംഗീതവും ,പാരമ്പര്യങ്ങളും ഇന്ത്യയിലെത്തിക്കാന്‍ ക്രിസ്തുവിന്‍റെ ശിഷ്യനായ തോമസിന് കഴിഞ്ഞു എന്ന യാഥാര്‍ഥ്യത്തിനു മുമ്പില്‍ ശിരസ്സ് നമിക്കാന്‍ ഓരോ ഭാരതീയനും മറക്കരുത് .

ഈ വരുന്ന ഏപ്രില്‍ ഒമ്പതാം തിയതി ഞായറാഴ്ച രാത്രി ഒമ്പതുമണിക്ക് സി.എന്‍.എന്‍. Fr .ജോസഫ് പാലക്കലുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്യുന്നതാണ് . ക്രിസ്തുവിനെ പിന്തുടരുന്ന ഓരോ മലയാളിക്കും . ഓര്‍മ്മക്കുട്ടായി, ആ നിമിഷങ്ങളെ നമുക്ക് കാതോര്‍ക്കാം !
സിഎന്‍എന്‍ അന്വേഷിക്കുന്ന ക്രിസ്തുവിന്റെ കാല്പാടുകള്‍ (മനോഹര്‍ തോമസ്)
Join WhatsApp News
JOHNY 2017-04-07 08:53:55
തോമശ്ലീഹ എ ഡി 52 ഇൽ കേരളത്തിൽ വന്നു ബ്രാഹ്മണന്മാരെ ക്രിസ്ത്യാനി ആക്കി, ഏഴര പള്ളി സ്ഥാപിച്ചു മാല്യങ്കരയിൽ കുരിശു സ്ഥാപിച്ചു എന്നൊക്കെ ഉള്ളത് കേവലം ഐദീഹ്യങ്ങൾ മാത്രം ആണ്. ക്രിസ്തുമതം തന്നെ രൂപം കൊണ്ടത് നാലാം നൂറ്റാണ്ടിലാണ്. ഇപ്പോൾ കാണുന്ന പള്ളി എന്ന സ്ഥാപനം പോലും അന്നുണ്ടായിരുന്നില്ല. കുരിശു ക്രിസ്ത്യാനികളുടെ ചിഹ്നം ആയതും നാലാം നൂറ്റാണ്ടിൽ ആണ്. (ആദിമ ക്രിസ്ത്യൻ അനുയായികളുടെ അടയാളം മീൻ ആയിരുന്നു)   ബ്രാഹ്മണർ കേരളത്തിൽ വന്നത് ആറാം നൂറ്റാണ്ടിലോ മറ്റോ ആണ്. ചരിത്രപരമായി യാതൊരു തെളിവും ഇല്ലാത്തതു കൊണ്ടാണ് വത്തിക്കാൻ ഇതുവരെ തോമാശ്ലീഹായുടെ ഇന്ത്യ സന്ദർശനം ഔദ്യോഗികമായി സ്ഥിരീകരിക്കാത്തത്. എൻ്റെ ചുരുങ്ങിയ അറിവാണ് തെറ്റുണ്ടെങ്കിൽ തിരുത്തുക. (വ്യാജ പേരിൽ കമന്റ് എഴുതുന്ന പുരോഹിതരോടല്ല) 
J.Mathew 2017-04-07 09:54:19

ക്രിസ്തുമതം രൂപംകൊണ്ടത് നാലാം നൂറ്റാണ്ടിൽ
ആണത്രേ!.അങ്ങനെയെങ്കിൽ ക്രിസ്തു ജനിച്ചത്നാലാം നൂറ്റാണ്ടിൽ ആയിരിക്കണമല്ലോ?

JOHNY 2017-04-07 11:28:09
ഒരു സംഘടിത മതം ആയി രൂപം കൊടുത്തത് നാലാം നൂറ്റാണ്ടിൽ മാത്രം ആണെന്നാണ് ഉദ്ദേശ്ശിച്ചത്. യേശു ജനിച്ച തീയതിയെക്കുറിച്ചും  വർഷത്തെയും കുറിച്ചും തർക്കങ്ങൾ ഉണ്ട്.  ബി സി (BCE) നാലാം നൂറ്റാണ്ടിൽ ആവാനാണ് സാധ്യത. ഡിസംബർ 25  അല്ല എന്നത് മാത്രം എല്ലാ ചരിത്ര കാരന്മാരും ചരിത്രം പഠിച്ചിട്ടുള്ള വൈദികരും അംഗീകരിക്കുന്നു
Ninan Mathullah 2017-04-07 12:40:38
All these arguments were discussed here many times. To some if a lie is repeated many times some will change their faith.
Joseph Abraham 2017-04-11 10:38:25
കേരളത്തിലെ അറിയപ്പെടുന്ന ചരിത്ര പണ്ഡിതൻ ശ്രീ എം. ഗീ. എസ നാരായണന്റെ ഗവേഷണത്തിൽ അടിസ്ഥാനപ്പെടിത്തിയുള്ള അഭിപ്രായത്തിൽ  പരശുരാമൻ മഴുവെറിഞ്ഞു കേരളം സൃഷിട്ടിച്ച എന്ന്
വിശ്വശിക്കാമെങ്കിൽ സെന്റ്  തോമസ് കേരളത്തിൽ വന്നു നമ്പൂതിരി മാരെ മത പരിവർത്തണം നടത്തി
ക്രിസ്ടിയാനികൾ ആക്കി എന്നും വിശ്വസിക്കാം എന്നെ ഉള്ളു


J.Mathew 2017-04-11 13:07:29

തോമാശ്ലീഹാ വന്നതിന്റെ തെളിവാണ്കേരളത്തിലെ
ക്രിസ്ത്യാനികൾ.

പോത്തുള്ള 2017-04-11 14:10:29
തോമ ശ്ലീഹ വിഷയം പല പ്രാവശ്യം ഇവിടെ ചർച്ച ചെയ്തതാണ് എന്ന് പറഞ്ഞാൽ പിന്നേം പൊക്കിക്കൊണ്ട് വരുന്നതെന്താ.
J. MATHEW 2017-04-21 10:02:04

മി.ആൻഡ്രൂസ് എഴുത്തു ഇംഗ്ലീഷിലേക്കു മാറ്റിയെങ്കിലും ഉള്ളടക്കത്തിന് മാറ്റം ഇല്ല.ഇടതു കാലിലെ മന്ത് വലതു കാലിലേക്ക്മാറിയെന്നു മാത്രം.രോഗത്തിന് ചികിത്സ ആണ്ആവശ്യം.
ഒന്നോ അതിലധികമോ തോമ മാർകേരളത്തിൽ വന്നിരിക്കാം എന്നാൽ അവർക്കൊന്നും സുവിശേഷം അറിയിക്കാനുള്ള ബാധ്യത ഒന്നും ഇല്ല.കേരളത്തിൽ സുവിശേഷം അറിയിച്ചത് ക്രിസ്തുവിന്റെ ശിഷ്യൻ തോമസ് തന്നെയാണ്.സോളമൻ രാജാവിന്റെ കാലം മുതൽ കേരളവുമായി വാണിജ്യബന്ധം ഉണ്ടായിരുന്നു.പിന്നെ എങ്ങനെയാണുതോമാസ്ലീഹായിക്കുമാത്രം യാത്ര
വിലക്ക്ഉണ്ടായത്.തോമാശ്ലീഹാ മെഡിറ്ററേനിയൻ
ദ്വീപിൽ പോയതായി ഇതുവരെ ആരും പറഞ്ഞിട്ടില്ല.അവിടെയുള്ളവർ ആരും അങ്ങനെ അവകാശപ്പെടുന്നില്ല.യഥാർത്ഥത്തിൽ പോർട്ടുഗീസ്
കാരാണ്തോമാശ്ലീഹായുടെ പാരമ്പര്യം ഇല്ലാതാക്കാൻ ശ്രമിച്ചത്.അവർ അന്നുണ്ടായിരുന്ന
രേഖകൾ എല്ലാം അഗ്നിക്കിരയാക്കി.തോമസ്ഇരട്ട
ആയിരുന്നു അതിനുയേശുവിന്റെ സഹോദരൻ
ആയിരുന്നു എന്ന് ആരാണ് പറഞ്ഞത്.എല്ലാഇന്ത്യക്കാരും എന്റെ സഹോദരന്മാർ എന്നുപറഞ്ഞാൽ എന്താണ് ഉദ്ദേശിക്കുന്നത്.കന്യക ഗർഭം ധരിച്ചു ഒരുമകനെ പ്രസവിക്കും എന്നത് യെശയ്യാവിന്റെ പ്രവചനം
ആണ്.അത്നിറവേറപ്പെടുക തന്നെ വേണമായിരുന്നു.മറ്റു മക്കൾ ഉണ്ടായിരുന്നെങ്കിൽ
എന്തിനാണ് മാതാവിനെ സംരക്ഷിക്കാനുള്ള ചുമതല യോഹന്നാനെ ഏല്പിച്ചത്

andrew 2017-04-20 18:40:45

A thoma or many thoma might have come, but not the disciple of Jesus.

Yes, this was said many times, but same type articles pop up .

Few points to ponder:-

Neither the Catholicos church of Kottayam nor Catholic church regard it as historical,

it is only a tradition or faith. Faith is just a belief without proof.

Scholars are of opinion that Thoma might have gone to an island in the Mediterranean.

Organized christianity came out only by late 3rd cent, and so churches and cross.

Brahmins came to Kerala only by 8th cent.

The spear that killed Thoma by shape is not that of 1st cent, but that of 15th cent and is Portuguese in design.

Legend of Thoma was fabricated by Portuguese missionaries, they spread the same legend in S.America too.

According to the Acts of the apostles, on pentecostal day people from all over the world was there, then the names of the countries are mentioned. All the nations mentioned are only the ones around Mediterranean. That was the known world of the new testament writers.

Until recently, India was a common name for all land of which they were not familiar with. And the people lived there were called Indians.

The assumption that Thoma came to India is the result of a 3rd cent. Book from Syria, the acts of Thoma. 3rd cent Thoma from Syria might be the first Thoma who came to Malabar, But Thoma was a very popular name among Syrians at that time.

The book also pictures Jesus as a vulgar boy with magical powers and he sold his 'Twin brother Thoma to merchants.

Thoma = Doma= 2 or twins. So if Jesus had a twin brother ---- ha ha; here goes the christian theology of only son of god, virgin birth....

few christian fathers argued Thoma was Joseph's son, or Mary' s later son. That means, Mary had more kids, and then her Virginity ?....

Thoma looked like a Twin, then father could be same ….....think about it.....

Portuguese fabricated this story to unleash hatred, forceful conversion > inquisition- and that is history.

andrew 2017-04-21 13:41:26
Sri.J Mathew !
ഇ മലയാളിയുടെ  നോവല്‍ ടാബില്‍ 'തോമായുടെ സുവിശേഷം '  വായിക്കുക.pages 59-64
നന്ദി വീണ്ടും കാണാം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക