Image

മലയാളി കുട്ടികള്‍ക്കായി കൈരളി നികേതന്‍ യൂത്ത്‌ഫെസ്റ്റിവല്‍

Published on 25 February, 2012
മലയാളി കുട്ടികള്‍ക്കായി കൈരളി നികേതന്‍ യൂത്ത്‌ഫെസ്റ്റിവല്‍
വിയന്ന: വിയന്നയില്‍ ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ കീഴിലുള്ള കൈരളി നികേതന്‍ സ്‌കൂളിന്റെ നേതൃത്വത്തില്‍ മലയാളി കുട്ടികള്‍ക്കായി നടത്തുന്ന 2012 യൂത്ത്‌ഫെസ്‌റ്റിവലിന്റെ മത്സരങ്ങള്‍ മൂന്നു ദിവസങ്ങളിലായി നടത്താന്‍ അസിസ്റ്റന്റ്‌ ചാപ്ലെയിന്‍ ഫാ. ജോയി പ്ലാത്തോട്ടത്തില്‍ ചെയര്‍മാനായ കമ്മറ്റി തീരുമാനിച്ചു.

ഏപ്രല്‍ ഒമ്പതിന്‌ ഈസ്റ്റര്‍ മണ്‍ഡേയില്‍ വിയന്നയിലെ 22-ാമത്‌ ജില്ലയിലെ ഫാറെ സ്റ്റഡ്‌ലവില്‍ പ്രസംഗം, സംഗീതം, ചെറുകഥ, പ്രച്ഛന്നവേഷ മത്സരങ്ങളും ഏപ്രല്‍ മാസം 14 ന്‌ വിയന്ന ഒന്നാം ജില്ലയിലെ KHG Ebendorferstrate 8 ലെ സ്‌കൂള്‍ ഹാളില്‍ വച്ച്‌ ചിത്രരചനാ മഝരവും, 3-ാംപാദ മഝരങ്ങളായ ഡാന്‍സ്‌ ഏെറ്റങ്ങള്‍ (ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടിന#ൃത്തം, സിനിമാറ്റിക്ക്‌ സിംഗിള്‍ ആന്‍ഡ്‌ ഗ്രൂപ്പ്‌) ക്രിസ്‌ത്യന്‍ ഡാന്‍സ്‌ മഝരങ്ങള്‍ മേയ്‌ അഞ്ചിന്‌ ഒന്‍പതു മുതല്‍ 20 വരെ വിയന്ന 21-ാം ജില്ലയിലെ ഫേ്‌ളോറിഡ സ്‌ഡോര്‍ഫ്‌ ഹാളിലും നടക്കും.

ഏകദേശം 200 മലയാളി കുട്ടികള്‍ നാലു ഗ്രൂപ്പുകളിലായി പങ്കെടുക്കുന്ന മത്‌സരങ്ങള്‍ക്ക്‌ ആവശ്യമായ ഒരുക്കങ്ങള്‍ നടന്നു വരുന്നുവെന്ന്‌ കൈരളി നികേതന്‍ സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍ ജോഷിമോന്‍ ഏര്‍ണാകേരില്‍, സെക്രട്ടറി പോളി സ്രാമ്പിക്കല്‍ എന്നിവര്‍ അറിയിച്ചു.

ഈ വര്‍ഷം മൂന്നു ദിവസങ്ങളിലായി നടക്കുന്ന എല്ലാ മത്‌സര വിജയികള്‍ക്കും ട്രോഫികള്‍ ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ ചാപ്ലെയ്‌ന്‍ ഫാ.ഡോ. തോമസ്‌ താണ്‌ടിപ്പിള്ളി വിതരണം ചെയ്യുന്നതാണ്‌. Bauspar Kasse യും ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റിയും സംയുക്‌തമായാണ്‌ ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോറത്തിനും www.iccvienna.org വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.
മലയാളി കുട്ടികള്‍ക്കായി കൈരളി നികേതന്‍ യൂത്ത്‌ഫെസ്റ്റിവല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക