Image

ജീവിതത്തില്‍ ഒറ്റപ്പെട്ടവരെ തേടി അനുപം ഖേര്‍

Published on 07 April, 2017
ജീവിതത്തില്‍ ഒറ്റപ്പെട്ടവരെ തേടി അനുപം ഖേര്‍

ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരെ തേടി പ്രമുഖ നടന്‍ എത്തിയിരിക്കുകയാണ്. ബോളിവുഡില്‍ നിന്നും അനുപം ഖേര്‍ ആണ് ഇങ്ങനെ വിഷമിക്കുന്നവരെ എല്ലാം ഒന്നിപ്പിക്കണമെന്ന ആഗ്രഹവുമായി എത്തിയിരിക്കുന്നത്. യുവാക്കളെല്ലാം മൗനം അവലംബിക്കുകയാണ്. അവരെ അതിന് വിട്ടുകൊടുക്കാന്‍ പാടില്ല എന്നാണ് അനുപം ഖേര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം എന്‍ജീനിയറിങ്ങ് വിദ്യാര്‍ത്ഥിയായ അരുണ്‍ ഭരതരാജ് 19 നില കെട്ടിടത്തിനു മുകളില്‍ നിന്നും താഴെക്ക് ചാടി ആത്മഹത്യ ചെയ്തിരുന്നു. 19 നിലയിലുള്ള ഹോട്ടലിന്റെ ജനല്‍ ചവിട്ടി പൊട്ടിച്ച് അവിടെ നിന്നും ചാടുകയായിരുന്നു. ഇതിന് വഴിയൊരുക്കിയത് ഒറ്റപ്പെടലായിരുന്നുവെന്ന് താരം പറയുന്നു. അരുണ്‍ ഭരതാരാജിനെ പോലെയുളള വിദ്യാര്‍ത്ഥികള്‍ സൂചിപ്പിക്കുന്നത് യുവാക്കളില്‍ ഭൂരിഭാഗം വിഷാദത്തിന് അടിമകളാണെന്നാണ് അനുപം പറയുന്നു. അരുണിന്റെ ആത്മഹത്യ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. anupam@anupamkhercompany.comലേക്ക് ഒറ്റക്കാണെന്ന് കരുതുന്നവര്‍ ദയവുചെയ്ത് മെസേജ് അയക്കണമെന്ന് താരം ട്വിറ്ററിലുടെയും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ വിഷമം അനുഭവിക്കുന്നവരെ ഒന്നിപ്പിക്കാന്‍ വേണ്ടിയാണ്.

കുടുംബത്തിന്റെ അശ്രദ്ധയാണ് കുട്ടികളുടെ വിഷാദത്തിന് കാരണം. കൂട്ടു കുടുംബങ്ങളായിരുന്നപ്പോള്‍ ഇത്തരം പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. താനും അത്തരത്തില്‍ കൂട്ടു കുടുംബത്തില്‍ വളര്‍ന്നതാണെന്ന് താരം പറയുന്നു. അങ്ങനെയുള്ളവര്‍ക്ക് ഒരിക്കലും ഒറ്റപ്പെടലിന്റെ വേദന ഉണ്ടാവില്ല. കാരമം വര്‍ക്ക് ചുറ്റും എപ്പോഴും ആളുകള്‍ ഉണ്ടായിരിക്കുമെന്നും അനുപം അഭിപ്രായപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക