Image

സ്വീഡനില്‍ ഭീകരാക്രമണം; മൂന്നു മരണം

Published on 07 April, 2017
സ്വീഡനില്‍ ഭീകരാക്രമണം; മൂന്നു മരണം


      സ്‌റ്റോക്‌ഹോം: സ്വീഡനിലെ സ്‌റ്റോക്‌ഹോമില്‍ ഇന്ത്യന്‍ എംബസിക്കു തൊട്ടടുത്ത് ട്രക്ക് കടയിലേക്ക് ഇടിച്ചുകയറ്റി മൂന്നു പേരെ കൊലപ്പെടുത്തി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവിടെ വെടിവയ്പുണ്ടായതായി സ്വീഡിഷ് ബ്രോഡ്കാസ്റ്റര്‍ എസ് വിടി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. 

ട്രക്ക് ഇടിച്ചുകയറ്റിയത് ഭീകരാക്രമണമാണെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് സ്വീഡിഷ് പ്രധാനമന്ത്രി സ്‌റ്റെഫാന്‍ ലോഫ്വന്‍ പറഞ്ഞു. ഭീകരാക്രമണമെന്നാണ് സംഭവത്തെ സ്വീഡിഷ് രഹസ്യാന്വേഷണ ഏജന്‍സിയും വിശേഷിപ്പിച്ചത്. സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സ്‌റ്റോക്‌ഹോമിലെ ഇന്ത്യന്‍ എംബസിക്കു 100 മീറ്റര്‍ അകലെയായിരുന്നു ആക്രമണമുണ്ടായത്. എംബസിയിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക