Image

പയ്യന്നൂര്‍ സൗഹൃദവേദി ഏഴാം വാര്‍ഷികവും കെ.എസ്. രാജന്‍ പുരസ്‌കാരദാനവും ഏഴിന്

Published on 07 April, 2017
പയ്യന്നൂര്‍ സൗഹൃദവേദി ഏഴാം വാര്‍ഷികവും കെ.എസ്. രാജന്‍ പുരസ്‌കാരദാനവും ഏഴിന്
   റിയാദ്: പയ്യന്നൂര്‍ക്കാരായ പ്രവാസികളുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദവേദിയുടെ റിയാദ് ഘടകം ഏഴാം വാര്‍ഷികവും കെ.എസ്. രാജന്‍ പുരസ്‌കാരദാനവും ഏപ്രില്‍ ഏഴിന് (വെള്ളി) നടക്കും. വൈകുന്നേരം എക്‌സിറ്റ് പതിനെട്ടിലെ നൂര്‍ അല്‍മാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. 

ചടങ്ങില്‍ പ്രവാസി സാഹിത്യകാരനായ റഫീഖ് പന്നിയങ്കരക്ക് പിഎസ് വി പുരസ്‌കാരം സമ്മാനിക്കും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ഗായകന്‍ അബ്ദുസമദിന്റെ സൗഹൃദ സന്ധ്യ 'സീസണ്‍ 7' എന്ന പേരില്‍ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സംഗീത വിരുന്നിനൊപ്പം സൗഹൃദവേദിയുടെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍  ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ിൃശ/ഏൗഹളചലം.െമുെഃ?ിലംരെീറല=87474#േെവമവെ.ുഃഎഒറകഛഥ.റുൗള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക