Image

ഫോക് അബാസിയ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

Published on 07 April, 2017
ഫോക് അബാസിയ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു


      കുവൈത്ത്: കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ അബാസിയ യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. അബാസിയ ഫോക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി രക്ഷാധികാരി എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് കണ്‍വീനര്‍ ഷിജു കോട്ടായി അധ്യക്ഷത വഹിച്ചു. 

തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ മത്സരങ്ങളും കലാപരിപാടികളും ഷൈജു പള്ളിപ്രം, ഷജിത് ശ്രീധര്‍, ബൈജു തോട്ടട, വിനായക് വര്‍മ, പ്രശാന്തി വര്‍മ എന്നിവരുടെ ഗാന സന്ധ്യയും അരങ്ങേറി. ചടങ്ങില്‍ ഫോക് കായികമേള 2017 ലെ കായിക താരങ്ങളെ അനുമോദിച്ചു. വിജയികള്‍ക്ക് സമ്മാനദാനവും നിര്‍വഹിച്ചു. 

പ്രസിഡന്റ് ബിജു ആന്റണി, ജനറല്‍ സെക്രട്ടറി എം.എന്‍. സലിം, എന്‍.ജയശങ്കര്‍, കെ. ഷൈമേഷ്, ബി.പി. സുരേന്ദ്രന്‍, അനില്‍ കേളോത്ത്, ബിന്ദു രാധാകൃഷ്ണന്‍, പ്രശാന്തി വര്‍മ, യൂണിറ്റ് ജോയിന്റ് കണ്‍വീനര്‍ ദിലീപ്, പ്രോഗ്രാം ജോയിന്റ് കണ്‍വീനര്‍ രസ്‌ന രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക