Image

ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ കഷ്ടാനുഭവ ആഴ്ച ആരാധനകള്‍

Published on 07 April, 2017
ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലെ കഷ്ടാനുഭവ ആഴ്ച ആരാധനകള്‍
കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് കുവൈറ്റ് ഇടവകയുടെ ഈവര്‍ഷത്തെഷ്ടാനുഭവ ആഴ്ചയിലെ ശുശ്രൂഷകള്‍ ഏപ്രില്‍ ഒന്പത് മുതല്‍ ആരംഭിക്കും. 

ഓശാനയുടെ ശുശ്രൂഷകള്‍ ഒന്പതിന് വൈകുന്നേരം 7.30 മുതല്‍ മംഗഫില്‍ നടക്കും. 11ന് (ചൊവ്വ) 7.30 മുതല്‍ എന്‍സികെ സൗത്ത് ടെന്റിലാണ് പെസഹായുടെ ശുശ്രൂഷകള്‍. ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ 14ന് രാവിലെ 10.30 മുതല്‍ എന്‍സികെയിലെ കെടിഎംസിസി ഹാളില്‍ നടക്കും. ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ 16ന് പുലര്‍ച്ചെ നാലിന് ആരംഭിക്കും. ശുശ്രൂഷകള്‍ക്ക് വികാരി റവ. സജി ഏബ്രഹാം നേതൃത്വം നല്‍കും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക