Image

അബുദാബി സെന്റ് സ്റ്റീഫന്‍സ് ഇടവകയുടെ പീഡാനുഭവവാര ശുശ്രൂഷകള്‍

Published on 07 April, 2017
അബുദാബി സെന്റ് സ്റ്റീഫന്‍സ് ഇടവകയുടെ പീഡാനുഭവവാര ശുശ്രൂഷകള്‍
      അബുദാബി: സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ ഈ വര്‍ഷത്തെ പീഡാനുഭവവാര ശുശ്രൂഷകള്‍ ഏപ്രില്‍ എട്ടു (ശനി) മുതല്‍ 15 (ശനി) വരെ നടക്കും. 

എട്ടിന് ഓശാനയുടെ ശുശ്രൂഷകള്‍ സെന്റ് ജോസഫ് പള്ളിയില്‍ വൈകുന്നേരം ആറിന് ആരംഭിക്കും. ഒന്പതിന് വൈകുന്നേരം ആറിന് സന്ധ്യനമസ്‌കാരം, ആശിര്‍വാദം എന്നിവ നടക്കും. 10ന് രാത്രി 7.30ന് ഇവാഞ്ചലിക്കല്‍ സെന്ററില്‍ സന്ധ്യനമസ്‌കാരം തുടര്‍ന്നു നടക്കുന്ന സുവിശേഷ പ്രസംഗത്തിന് ബ്രദര്‍ സജിത്ത് ബാര്‍ത്തോ നേതൃത്വം നല്‍കും. 11ന് രാത്രി 7.30ന് സന്ധ്യാനമസ്‌കാരം, തുടര്‍ന്നു നടക്കുന്ന സുവിശേഷ പ്രസംഗത്തിന് യാക്കോബായ സഭ മുംബൈയുഎഇ ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാര്‍ അലക്‌സാന്ദ്രിയോസ് നേതൃത്വം നല്‍കും. 12ന് വൈകുന്നേരം ആറു മുതല്‍ പെസഹായുടെ ശുശ്രൂഷകള്‍ ആരംഭിക്കും. 14ന് രാവിലെ ഏഴ് മുതല്‍ ദുഃഖവെളളിയുടെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കഞ്ഞിനേര്‍ച്ച. 15ന് രാവിലെ എട്ടിന് ദുഃഖശനിയുടെ ആരാധനയും വൈകുന്നേരം ആറു മുതല്‍ സെന്റ് ജോസഫ് പള്ളിയില്‍ ഉയിര്‍പ്പിന്റെ ശുശ്രൂഷകളും നടക്കും. ശുശ്രൂഷകള്‍ക്ക് ഇടവക മെത്രാപ്പോലിത്ത തോമസ് മാര്‍ അലക്‌സാന്ദ്രിയോസ് മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ഫാ. ജോസഫ് വാഴയില്‍ സഹകാര്‍മികനായിരിക്കും. 

സെക്രട്ടറി ബേസില്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് കെ.പി. സൈജി, ട്രസ്റ്റി ബിജു ചെറിയാന്‍, എല്‍ദോ അരുണ്‍, അനില്‍ പോള്‍, ജോര്‍ജ് ജേക്കബ് എന്നിവര്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കും. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക