Image

മെര്‍ക്കലിനെതിരേ അധിക്ഷേപ വര്‍ഷം; ഗ്രീക്ക്‌ മാധ്യമപ്രവര്‍ത്തകനു പിഴ

ജോസ്‌ കുമ്പിളുവേലില്‍ Published on 25 February, 2012
മെര്‍ക്കലിനെതിരേ അധിക്ഷേപ വര്‍ഷം; ഗ്രീക്ക്‌ മാധ്യമപ്രവര്‍ത്തകനു പിഴ
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിനെതിരേ അധിക്ഷേപവര്‍ഷം നടത്തിയ ഗ്രീക്ക്‌ മാധ്യമപ്രവര്‍ത്തകനും റേഡിയോ സ്റ്റേഷനും 25,000 യൂറോ പിഴ. ഡര്‍ട്ടി ജര്‍മന്‍ സ്ലട്ട്‌ എന്നാണ്‌ റേഡിയോയിലൂടെ മെര്‍ക്കലിനെ വിശേഷിപ്പിച്ച പദങ്ങളില്‍ ഏറ്റവും മാന്യമായവ.

അശ്ലീല ഭാഷകൊണ്‌ട്‌ ഗ്രീക്ക്‌ ഭാഷയെത്തന്നെയാണ്‌ റേഡിയോ അപമാനിച്ചിരിക്കുന്നതെന്ന്‌ ഗ്രീക്ക്‌ നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ റേഡിയോ ആന്‍ഡ്‌ ടെലിവിഷന്‍ വിലയിരുത്തി.

മെര്‍ക്കലിനെതിരായ പാരമര്‍ശങ്ങളില്‍ റേഡിയോ സ്റ്റേഷന്‍ മാപ്പു ചോദിച്ചിട്ടുണ്‌ട്‌. എന്നാല്‍, 2012ലെ ജൂതരാണ്‌ ഗ്രീക്കുകാര്‍ എന്നവര്‍ പുതിയ പരാമര്‍ശവും നടത്തി. ഹിറ്റ്‌ലര്‍ ജൂതരെയെന്ന പോലെ മെര്‍ക്കല്‍ ഗ്രീക്കുകാരെ പീഡിപ്പിക്കുന്നു എന്നാണ്‌ വ്യംഗ്യം എന്നാണ്‌ അര്‍ഥമാക്കിയതെന്ന മാദ്ധ്യമത്തിന്റെ പുതിയ പരാമര്‍ശം ഒട്ടും അംഗീകരിക്കാനാവില്ല.

130 ബില്യന്‍ യൂറോയുടെ രക്ഷാ പാക്കേജാണ്‌ ഗ്രീസിനു വേണ്‌ടി തയാറാക്കി ഈ അംഗീകാരം നല്‍കിയത്‌. എന്നാല്‍, ഇതു നല്‍കിയത്‌ ശക്തമായ ചെലവുചുരുക്കല്‍ നടപടികള്‍ അടക്കം കടുത്ത നിയന്ത്രണങ്ങള്‍ ഗ്രീക്ക്‌ സര്‍ക്കാര്‍ സ്വീകരിക്കണ എന്ന ഉറപ്പിന്മേലാണ്‌. ജര്‍മനിയുടെ ഈ മനോഭാവമാണ്‌ ഗ്രീക്കുകാരെ ചൊടിപ്പിച്ചത്‌.

യൂറോപ്യന്‍ യൂണിയനിലെ പ്രബലരാജ്യമായ ജര്‍മനിയുടെ നടപടിയില്‍ യൂണിയനിലെ മറ്റു രാജ്യങ്ങള്‍ പിന്തുണയ്‌ക്കുകയും ചെയ്‌തിരുന്നു.ഗ്രീക്കുകാരന്റെ ധൂര്‍ത്തിന്‌ ഇനിയെങ്കിലും അറുതി വരുത്തണമെന്ന ഉറച്ച നിലപാടില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കലിന്റെ ചെയ്‌തികള്‍ ലക്ഷ്യം കാണുകയും ചെയ്‌തു.
മെര്‍ക്കലിനെതിരേ അധിക്ഷേപ വര്‍ഷം; ഗ്രീക്ക്‌ മാധ്യമപ്രവര്‍ത്തകനു പിഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക