Image

സി. എം. എസ്. കോളജ് അലംമ്‌നൈ അസോസിയേഷന്‍ ഉദ്ഘാടനം ഏപ്രില്‍ 9 ന്

വര്‍ഗ്ഗീസ് പ്ലാമൂട്ടില്‍ Published on 07 April, 2017
സി. എം. എസ്. കോളജ്    അലംമ്‌നൈ അസോസിയേഷന്‍ ഉദ്ഘാടനം ഏപ്രില്‍ 9 ന്
സി. എം. എസ്. കോളജ് പ്രിന്‍സിപ്പല്‍ ഡോ.   റോയി സാം ഡാനിയേല്‍,  മുന്‍ പ്രിന്‍സിപ്പലും സി.എം.എസ് കോളജ് അലുംമ്‌നൈ അസോസിയേഷന്‍ പ്രസിഡന്റുമായ പ്രൊഫ. സി. എ. ഏബ്രഹാം എന്നിവര്‍  സമ്മേളനത്തിനായി   അമേരിക്കയിലെത്തിച്ചേര്‍ന്നുവെന്നും  ഏപ്രില്‍ 9 ഞായറാഴ്ച എഡിസനില്‍ നടക്കുന്ന യോഗത്തിന്റെ എല്ലാ തയ്യാറെടുപ്പുകളും ചിട്ടയായി   പുരോഗമിക്കുന്നുവെന്നും ഭാരവാഹികള്‍ അറിയിച്ചു.


      ഇന്ത്യയിലെ ആദ്യത്തെ കോളജെന്നറിയപ്പെടുന്ന  കോട്ടയം സി.എം. എസ് കോളജ് ദ്വിശതാബ്ദി ആഘോഷിക്കുന്ന ചരിത്ര നിമിഷത്തില്‍    അരിക്കയിലുള്ള പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അഭ്യുദയകാംഷികളും ഭഗമാകുന്നു. അതോടൊപ്പം പുതുതായി രൂപീകരിക്കപ്പെട്ട കോട്ടയം സി.എം. എസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ ഔപചാരികമായ ഉദ്ഘാടനവും നടത്തപ്പെടുന്നു.

       ഏപ്രില്‍ 9 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് എഡിസനിലെ റോയല്‍ ആല്‍ബര്‍ട്ട് പാലസ്( The Royal Albert Palace, 1050 King Georges Post Road, Edison, New Jersey) ല്‍ വച്ചാണ് സമ്മേളനം നടത്തപ്പെടുന്നത്. 

      ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി പെന്‍സില്‍വേനിയ സംസ്ഥാനങ്ങളിലെ ധാരാളം പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംങ്ങളും സുഹൃത്തുക്കളും ഈ സമ്മേളനത്തില്‍ സംബന്ധിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും  ഇതുവരെയും   നേരിട്ട്    ബന്ധപ്പെടുവാന്‍ സാധിക്കാത്തവര്‍ ഇതൊരു അറിയിപ്പായി സ്വീകരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കണമെന്നും  സംഘാടകര്‍ അറിയിച്ചു.

     
കൂടുതല്‍ വിവരങ്ങള്‍ക്ക്

പ്രൊഫ. സണ്ണി മാത്യൂസ് (201) 736 8767
ഡോ. കോശി ജോര്‍ജ്  (718) 314  8171
ഡോ. ടി.വി. ജോണ്‍  (732) 829  9283
ഫേസ് ബുക്ക് പേജ്  https://www.facebook.com/search/top/?q=cms%20college%20alumni%20usa
Attachments area


സി. എം. എസ്. കോളജ്    അലംമ്‌നൈ അസോസിയേഷന്‍ ഉദ്ഘാടനം ഏപ്രില്‍ 9 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക