Image

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 23 ന്

വര്‍ഗീസ് പ്ലാമൂട്ടില്‍ Published on 07 April, 2017
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ  ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 23 ന്
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഈസ്റ്റര്‍ ആഘോഷം  2017 ഏപ്രില്‍ 23     ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ബര്‍ഗന്‍ഫീല്‍ഡ് സെ9റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍വച്ച്( 34 Delford Avenue, Bergenfield, NJ 07621) നടത്തപ്പെടുന്നതാണ്.   സിറിയന്‍ ഓര്‍ത്തഡോക്‌സ് ആര്‍ച്ച് ഡയോസിസ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ ആര്‍ച്ച് ബിഷപ്പ്  അഭിവന്ദ്യ മാര്‍ തീത്തോസ് യല്‍ദോ തിരുമേനി മുഖ്യാതിഥിയായി   ഈസ്റ്റര്‍ സന്ദേശം നല്‍കും. പ്രൊഫഷണല്‍ ഗായകരവതരിപ്പിക്കുന്ന ക്രിസ്തീയ ഗാനമേളയും വിവിധ ദേവാലയങ്ങളില്‍നിന്നുള്ളവര്‍ അവതരിപ്പിക്കുന്ന   വിവിധ ക്രിസ്തീയ കലാപരിപാടികളും  ഉണ്ടായിരിക്കും. പരിപാടികളെ തുടര്‍ന്ന്  ഫെലോഷിപ്പ് ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്.  ഈസ്റ്റര്‍ ആഘോഷത്തിലേക്ക്   എല്ലാവരെയും സാദരം ക്ഷണിക്കുന്നുവെന്നും സകുടുംബം എല്ലാവരും  ഇതില്‍ സംബന്ധിച്ച് അനുഗ്രഹീതരാകണമെന്നും സംഘാടകര്‍ താല്‍പ്പര്യപ്പെടുന്നു.

കഴിഞ്ഞ മുപ്പതില്‍പരം  വര്‍ഷങ്ങളായി  സഭാ വ്യത്യാസമില്ലാതെ എല്ലാ മലയാളി ക്രിസ്ത്യനികളെയും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന     ക്രിസ്തീയ ചാരിറ്റബിള്‍  സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പ്  ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണെന്നും ഇക്കാര്യത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധരായവരെ സ്വാഗതം ചെയ്യുന്നവെന്നും സംഘാടകര്‍ അറിയിച്ചു.വിവിധ ക്രിസ്തീയ സഭാവിഭാഗങ്ങളെ പ്രതിനിധീകരിച്ച് റവ. ഡോ. പോള്‍ പതിക്കല്‍, റവ. ഫാ. ബാബു കെ. മാത്യു, റവ. മോന്‍സി മാത്യു, റവ. ഫാ.  ഡോ. എ. പി. ജോര്‍ജ്, റവ. ലാജി വര്‍ഗീസ്, റവ. ഫാ.  ജേക്കബ് ക്രിസ്റ്റി, റവ. പോള്‍ ജോണ്‍, റവ. വര്‍ഗീസ് മാത്യു എന്നിവര്‍ ഈ എക്യുമെനിക്കല്‍ സംഘടനയുടെ രക്ഷാധികാരികളായി(പേട്രന്‍സ്) പ്രവര്‍ത്തിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്:
അഡ്വ. റോയി ജേക്കബ് കൊടുമണ്‍(പ്രസിഡന്റ്) 201  757  1521
സൂസന്‍ മാത്യു (വൈസ് പ്രസിഡന്റ്‌) 201 207 8942
രാജന്‍ മോഡയില്‍( സെക്രട്ടറി) 201 674  7492
സെബാസ്റ്റ്യന്‍ ജോസഫ് (ട്രഷറര്‍) 201 599  9228
സൂസന്‍ മാത്യൂസ്( അസി. സെക്രട്ടറി) 201 261 8717

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ  ഈസ്റ്റര്‍ ആഘോഷം ഏപ്രില്‍ 23 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക