Image

ഡാളസ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാശാവാര ശുശ്രൂഷകളും വിശുദ്ധവാരധ്യാനവും ഏപ്രില്‍ 8 മുതല്‍

അനില്‍ മാത്യു ആശാരിയത്ത് Published on 07 April, 2017
ഡാളസ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാശാവാര ശുശ്രൂഷകളും വിശുദ്ധവാരധ്യാനവും ഏപ്രില്‍ 8 മുതല്‍
ഡാളസ്സ്, (ടെക്‌സാസ്): ഡാളസ്സിലെ പ്രമുഖ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളിലൊന്നായ ഗാര്‍ലാന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഈ വര്‍ഷത്തെ ഹാശാവാര ശുശ്രൂഷകള്‍ വിശുദ്ധവാരധ്യാനത്തോടുകൂടി ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 16 വരെ നടത്തും.

ഹാശാവാര ശുശ്രൂഷകള്‍ക്കും ആരാധനകള്‍ക്കും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കല്‍ക്കട്ട ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ ജോസഫ് മാര്‍ ദീവന്ന്യാസിയോസ്  മെത്രാപ്പൊലീത്താ മുഖ്യകാര്‍മികത്വം വഹിക്കും.

ഏപ്രില്‍ 8-ന് ശനിയാഴ്ച രാവിലെ 9:00 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്നുള്ള
വിശുദ്ധ കുര്‍ബ്ബാനയോടെ ഹാശാവാര ശുശ്രൂഷകള്‍ക്ക് ആരംഭിക്കും.

വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന വിശുദ്ധവാരധ്യാന വചനപ്രഘോഷണത്തിന് അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്താ നേതൃത്വം നല്‍കും. തുടര്‍ന്ന് എല്ലാ ദിവസവും വൈകിട്ട് ഏഴു മണി മുതല്‍ ദേവാലയത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും വചനശുശ്രൂഷയും ഉണ്ടായിരിക്കും.

ഏപ്രില്‍ 9- ാം തീയ്യതി ഞായറാഴ്ച രാവിലെ 8ന് പ്രഭാത നമസ്‌കാരവും തുടര്‍ന്നുള്ള വിശുദ്ധ കുര്‍ബ്ബാനയയ്ക്കും ഓശാനയുടെ ശുശ്രൂഷകള്‍ക്കും അഭിവന്ദ്യ ഡോ ജോസഫ് മാര്‍ ദീവന്ന്യാസിയോസ് മെത്രാപ്പൊലീത്താ മുഖ്യകാര്‍മികത്വം വഹിക്കും.

ഏപ്രില്‍ 12-ന് ബുധനാഴ്ച വൈകിട്ട് 7ന് നമസ്‌കാരവും തുടര്‍ന്ന് പെസഹായുടെ വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും.

ഏപ്രില്‍ 13- ാം തീയ്യതി വ്യാഴാഴ്ച വൈകിട്ട് 6 ന് കാല്‍കഴുകല്‍ ശുശ്രൂഷ അഭിവന്ദ്യ ഡോ ജോസഫ് മാര്‍ ദീവന്ന്യാസിയോസ് മെത്രാപ്പൊലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും.

ഏപ്രില്‍ 14-ന് വെള്ളിയാഴ്ച രാവിലെ 8-ന് ദുഖവെള്ളിയാഴ്ചയുടെ ശുശ്രൂഷകള്‍ ആരംഭിക്കും.
ഏപ്രില്‍ 15-ന് ദു:ഖശനിയാഴ്ച രാവിലെ 9.30-ന്  പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും.

ഏപ്രില്‍ 16-ന് ഞായറാഴ്ച രാവിലെ 5 ന് ആരംഭിക്കുന്ന പാതിരാപ്രാര്‍ത്ഥനകള്‍ക്കുശേഷം വിശുദ്ധ കുര്‍ബ്ബാനയും ഉയിര്‍പ്പിന്റെ പ്രത്യേക ശുശ്രൂഷകളും നടക്കും.

ഹാശാവാരശുശ്രൂഷയിലും ധ്യാനപ്രാര്‍ഥനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഡാളസ്സിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഇടവക വികാരി റവ.ഫാ. സി.ജി തോമസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി റവ.ഫാ. സി.ജി തോമസ ്– (469 499 6559),
സെക്രട്ടറി പ്രസാദ് മാത്യു – (972 429 9510),
ട്രസ്റ്റി അലക്‌സാണ്ടര്‍ മാത്യു – (469)271 3593)


ഡാളസ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാശാവാര ശുശ്രൂഷകളും വിശുദ്ധവാരധ്യാനവും ഏപ്രില്‍ 8 മുതല്‍ഡാളസ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാശാവാര ശുശ്രൂഷകളും വിശുദ്ധവാരധ്യാനവും ഏപ്രില്‍ 8 മുതല്‍ഡാളസ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാശാവാര ശുശ്രൂഷകളും വിശുദ്ധവാരധ്യാനവും ഏപ്രില്‍ 8 മുതല്‍ഡാളസ്സ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഹാശാവാര ശുശ്രൂഷകളും വിശുദ്ധവാരധ്യാനവും ഏപ്രില്‍ 8 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക