Image

വാല്‍സാളില്‍ മലയാളിയുടെ വീട്‌ കത്തി നശിച്ചു

Published on 25 February, 2012
വാല്‍സാളില്‍ മലയാളിയുടെ വീട്‌ കത്തി നശിച്ചു
ബര്‍മിംഗ്‌ഹാം: എന്‍എച്ച്‌എസില്‍ നഴ്‌സുമാരായ മലയാളി ദമ്പതികളുടെ വീട്‌ കത്തിനശിച്ചു. റഷാള്‍ വിന്റെര്‍ലി ലൈനില്‍ താമസിക്കുന്ന ഷിജു തോമസിന്റെ വീടാണ്‌ കത്തിയമര്‍ന്നത്‌.

മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന വാല്‍സാല്‍ കൗണ്‍സില്‍ പരിധിയിലെ റഷാളിലാണ്‌ സംഭവം. ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപ്പിടുത്തത്തിന്‌ കാരണമായതെന്നാണ്‌ പ്രാഥമിക നിഗമനം.

വീടിന്റെ താഴത്തെ നില പൂര്‍ണമായും മുകളിലത്തെ നില ഭാഗികമായും കത്തി നശിച്ചു.കുട്ടികളെ ഉറക്കാന്‍ കിടത്തുന്നതിനിടെയായിരുന്നു തീപിടുത്തമുണ്‌ടായത്‌. ഫയര്‍ അലാം മുഴങ്ങിയ ശബ്ദം കേട്ടയുടന്‍ മുകളിലത്തെ നിലയില്‍ നിന്ന്‌ ഷിജു കുട്ടികളുമായി കണ്‍സര്‍വെറ്ററി വഴി രക്ഷപെടുകയായിരുന്നു. വിവരമറിയച്ചതിനെ തുടര്‍ന്ന്‌ ഫയര്‍ഫോഴ്‌സ്‌ സ്ഥലത്തെത്തി തീയണച്ചു. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തിയിട്ടില്ല.

തീപിടിത്തം നടന്ന സമയം ഷിജുവിന്റെ ഭാര്യ ആശുപത്രിയില്‍ നൈറ്റ്‌ ഡ്യൂട്ടിയില്‍ ആയിരുന്നു. ഒട്ടേറെ മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലമാണ്‌ റഷാള്‍. ഷിജുവിന്റെ സഹോദരന്‍ ഷൈജുവും ഇതേ സ്‌ട്രീറ്റില്‍ തന്നെയാണ്‌ താമസിക്കുന്നത്‌.
വാല്‍സാളില്‍ മലയാളിയുടെ വീട്‌ കത്തി നശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക