Image

യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 21-ന്

Published on 08 April, 2017
യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍-വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 21-ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മലയാളികളുടെ മനസ് അറിയുന്ന പ്രമുഖ സാംസ്കാരിക സംഘടനയായ യോങ്കേഴ്‌സ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ വിഷു- ഈസ്റ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ 21-ന് വൈകിട്ട് 6 മണിക്ക് യോങ്കേഴ്‌സിലെ മുംബൈ സ്‌പൈസസ് റെസ്റ്റോറന്റില്‍ വച്ചു നടത്തും. ഇതോടൊപ്പം അസോസിയേഷന്റെ സുവനീര്‍ കിക്ക്ഓഫും, വിവിധ കലാപരിപാടികളും നടത്തുന്നതാണെന്നു അസോസിയേഷന്‍ സെക്രട്ടറി സന്‍ജു കളത്തില്‍ അറിയിച്ചു.

"വിഷു' മലയാളികളുടെ നന്മയും സ്‌നേഹവും ചേര്‍ന്ന് ഗൃഹാതുരത്വമുണര്‍ത്തുന്ന ആഘോഷം. സംസ്കൃതത്തില്‍ വിഷു എന്നാല്‍ "സമം' എന്ന് അര്‍ത്ഥം. ഭൂമിയുടെ രണ്ട് അര്‍ത്ഥങ്ങളിലും തുല്യമായ രാവും പകലും ഉണ്ടാകുന്ന ദിവസമായ വിഷു മലയാളിയുടെ പുതുവര്‍ഷ ആരംഭമായ മേടം ഒന്ന്.

യോങ്കേഴ്‌സ് മലയാളി അസോസിയേഷനുവേണ്ടി വിഷു സന്ദേശം നല്‍കാനെത്തുന്നത് ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയാണ്. (വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പസ്വാമി ടെമ്പിള്‍).

ക്രൈസ്തവ വിശ്വാസ പ്രകാരം തിരുനാളുകളുടെ തിരുനാളാണ് ഈസ്റ്റര്‍. ക്രിസ്തുവിന്റെ ഉയര്‍ത്തിഴുന്നേല്‍പായാണ് ഈസ്റ്റര്‍ ലോകമെങ്ങും ആഘോഷിക്കുന്നത്. ഫാ. റോയി ചെറ്റാനി (പാസ്റ്റര്‍, ഇര്‍വിംടണ്‍ കാത്തലിക് ചര്‍ച്ച്) ആണ് ഈസ്റ്റര്‍ സന്ദേശം നല്കുന്നത്.

മലയാളികളുടെ പാരമ്പര്യവും സംസ്കാരവും യുവതലമുറയ്ക്ക് പകര്‍ന്നു നല്‍കാനുതകുന്ന കലാ സാംസ്കാരിക പരിപാടികള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്നതാണ്.

അസോസിയേഷന്‍ പ്രസിഡന്റ് ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് സഞ്ജു കുറുപ്പ്, ജോയിന്റ് സെക്രട്ടറി ലിബിമോന് ഏബ്രഹാം, ട്രഷറര്‍ ബാബുരാജ് പിള്ള, ജോയിന്റ് ട്രഷറര്‍ ബിനു കോര, ബോര്‍ഡ് ചെയര്‍മാന്‍ സുരേഷ് നായര്‍, ബോര്‍ഡ് അംഗങ്ങളായ ഷോബി ഐസക്, ബെന്‍ കൊച്ചീക്കാരന്‍, ജോഫ്രിന്‍ ജോസ്, തോമസ് മാത്യു, കമ്മിറ്റി മെമ്പേഴ്‌സായ മാത്യു പി. തോമസ്, പ്രദീപ് നായര്‍, രാജേഷ് പിള്ള, മോട്ടി ജോര്‍ജ്, ഷൈജു കളത്തില്‍, റോബിന്‍ മത്തായി, സോമന്‍ എന്‍.കെ. എന്നിവര്‍ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

അസോസിയേഷന്റെ ഈസ്റ്റര്‍ -വിഷൂ ആഘോഷവും സുവനീര്‍ കിക്ക്ഓഫും വന്‍ വിജയമാക്കാന്‍ എല്ലാ മലയാളികളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി സെക്രട്ടറി സഞ്ജു കളത്തിപറമ്പില്‍ അറിയിച്ചു.

പി.ആര്‍.ഒ സഞ്ജു കുറുപ്പ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക