Image

ഒരു അവാര്‍ഡിനും വിനായകനെ അളക്കാനാവില്ലെന്ന് ഗീതു മോഹന്‍ദാസ്

Published on 08 April, 2017
ഒരു അവാര്‍ഡിനും വിനായകനെ അളക്കാനാവില്ലെന്ന് ഗീതു മോഹന്‍ദാസ്


അവാര്‍ഡുകളെ സുന്ദരമാക്കിയത് വിനായകനാണെന്ന് നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്. ഒരു അവാര്‍ഡിനും വിനായകനെ അളക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്!!ബുക്കിലൂടെയാണ് ഗീതു മോഹന്‍ദാസിന്റെ പ്രതികരണം 

വിനായകന് ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയ ജൂറിയുടെ പ്രത്യേക പരാമര്‍ശം കിട്ടാന്‍ സാധ്യത ഉള്ളതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ മോഹന്‍ലാലിനാണ് ജൂറിയുടെ പ്രത്യേക പരാമര്‍ശം കിട്ടിയത്. മികച്ച സഹനടനുള്ള പട്ടികയില്‍ അവസാന റൗണ്ടുവരെ വിനായകന്‍ ഉണ്ടായിരുന്നെന്ന് ജൂറി ചെയര്‍മാനായ പ്രിയദര്‍ശന്‍ പുരസ്‌കാരം പ്രഖ്യാപിച്ച ശേഷം മലയാള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക