Image

ഗോള്‍ഡ് കോസ്റ്റില്‍ നാല്പതാം വെള്ളിയാചരണം ഭക്തിസാന്ദ്രമായി

Published on 08 April, 2017
ഗോള്‍ഡ് കോസ്റ്റില്‍ നാല്പതാം വെള്ളിയാചരണം ഭക്തിസാന്ദ്രമായി

     ഗോള്‍ഡ്‌കോസ്റ്റ് (ഓസ്‌ട്രേലിയ): ഗോള്‍ഡ് കോസ്റ്റ് മേരിമാതാ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ പ്രശസ്ത മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മരിയന്‍ വാലിയില്‍ നാല്പതാം വെള്ളിയാചരണം നടത്തി. 

രാവിലെ 10ന് ഫാ. ഏബ്രഹാം കഴുനടിയിലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ തുടക്കം കുറിച്ചു. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളെ ഓര്‍മിപ്പിക്കുന്ന 14 സ്ഥലങ്ങളിലൂടെയും കുരിശിന്റെ വഴിയില്‍ വിശ്വാസികള്‍ ഭക്തിപൂര്‍വം പങ്കെടുത്തു. തുടര്‍ന്ന് നേര്‍ച്ചകഞ്ഞി വിതരണവും നടന്നു.

വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ : ഒന്പതിന് (ഓശാന ഞായര്‍) വൈകുന്നേരം അഞ്ചിന് അനുതാപ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. 13ന് (വ്യാഴം) വൈകുന്നേരം അഞ്ചിന് പെസഹായുടെ ശുശ്രൂഷകള്‍ നടക്കും. അനുപാത ശുശ്രൂഷ, ആരാധന, വിശുദ്ധ കുര്‍ബാന എന്നിവ ഇതിന്റെ ഭാഗമായിരിക്കും. ഈസ്റ്റര്‍ തിരുക്കര്‍മങ്ങള്‍ 15ന് (ശനി) വൈകുന്നേരം ആറിന് ആരംഭിക്കും. 

റിപ്പോര്‍ട്ട്: ചെറിയാന്‍ വേണാട്  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക