Image

ഫാ. ആന്റണി പറങ്കിമാലിന് സ്വീകരണം നല്‍കി

Published on 08 April, 2017
ഫാ. ആന്റണി പറങ്കിമാലിന് സ്വീകരണം നല്‍കി
  ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഏപ്രില്‍ 13, 14, 15 (പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി) തീയതികളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബിള്‍സ്ടൗണ്‍ കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കാനെത്തിയ കെനിയ ഡിവൈന്‍ റിട്രീറ്റ് സെന്ററിലെ ഫാ. ആന്റണി പറങ്കിമാലിന് സ്വീകരണം നല്‍കി. 

വിമാനത്താവളത്തില്‍ സീറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലിന്‍സ്് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, സീറോ മലബാര്‍ സഭ ലീമെറിക് ചാപ്ലിന്‍ ഫാ. റോബിന്‍ തോമസ്, സാജു മേല്‍പറന്പില്‍, ടിബി മാത്യു (കൈക്കാരന്‍), ജോബി ജോണ്‍ ചാമക്കാല എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക