Image

ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന് പുതിയ നേതൃത്വം

Published on 08 April, 2017
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന് പുതിയ നേതൃത്വം
  കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈത്തിന്റെ വാര്‍ഷിക പൊതുയോഗം ഏപ്രില്‍ ഏഴിന് അബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്നു. ബി.എസ് പിള്ള അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ചാക്കോ ജോര്‍ജ് കുട്ടി മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ ബി.എസ്. പിള്ള അസോസിയേഷന്റെ രണ്ടാംഘട്ട അംഗത്വവിതരണോദ്ഘാടനം പ്രേംസണ്‍ കായംകുളത്തിനു നല്‍കി നിര്‍വഹിച്ചു.

തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പിന് വരണാധികാരിയായി ചാക്കോ ജോര്‍ജ് കുട്ടിയെ യോഗം തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ബി.എസ് പിള്ള (പ്രസിഡന്റ്), ക്രിസ്റ്റഫര്‍ ഡാനിയേല്‍, ബിനു ചേന്പാലയം, സി കൃഷ്ണകുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), വിപിന്‍ മങ്ങാട്ട് (ജനറല്‍ സെക്രട്ടറി), സകീര്‍ പുത്തെന്‍പാലത്ത്, തോമസ് മാത്യു, മധു വെട്ടിയാര്‍ (സെക്രട്ടറിമാര്‍), എസ്.എസ്. സുനില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), ഷംസു താമരക്കുളം (വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍), ഷിബു ചെറിയാന്‍ (ട്രഷറര്‍), മനോജ് റോയി (ജോയിന്റ് ട്രഷറര്‍) എന്നിവരേയും തെരഞ്ഞെടുത്തു. ഉപദേശകസമിതി അംഗങ്ങളായി മുരളി എസ് നായര്‍, സഫീര്‍ പി. ഹാരിസ്, അജയ് കുമാര്‍ എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പ്രേംസണ്‍ കായംകുളം, ജോണ്‍ വര്‍ഗീസ്, അനില്‍ ചെങ്ങന്നൂര്‍, ബാബു വര്‍ഗീസ്, മാത്യു അച്ചന്‍കുഞ്ഞു, ശ്രീകുമാര്‍ ഗോപിനാഥപിള്ള, റോഷന്‍ ജേക്കബ്, ഐഡിയല്‍ സലിം, സിനീജിത് ദേവരാജന്‍, സൈജു ജോര്‍ജ്, ഷാജി പി.ഐ, ബിജു പാറയില്‍, വിശ്വനാഥന്‍ സുശീലന്‍ നായര്‍, മധു കുട്ടന്‍, വിനീത് പി മാത്യു, വിജോ ബി തോമസ്, ജേക്കബ് ചെറിയാന്‍, സായി മോന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക