Image

ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ആരംഭം

Published on 08 April, 2017
ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് ആരംഭം
ദോഹ: ഖത്തറിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധവാര ശുശ്രൂഷകള്‍ക്ക് തുടക്കം. സെന്റ് ജയിംസ് യാക്കോബായ സുറിയാനി പള്ളിയിലെ ഓശാന ശുശ്രൂഷകള്‍ക്ക് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ നേതൃത്വം നല്കി. വികാരി ഫാ. ബേസില്‍ ജേക്കബ് തെക്കിനാലില്‍, ഫാ. ഷാനു പോള്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. 

മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഓശാന ശുശ്രൂഷകള്‍ക്ക് റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വ മാര്‍ നിക്കോദിമോസ് നേതൃത്വം നല്കി. ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.

യാക്കോബായ സുറിയാനി പള്ളിയില്‍ പെസഹ ശുശ്രൂഷകള്‍ ബുധനാഴ്ച വൈകുന്നേരം ആറിനും ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ എട്ടിനും ഈസ്റ്റര്‍ ശുശ്രൂഷകള്‍ ശനി വൈകുന്നേരം ആറിനും നടക്കും. വ്യാഴാഴ്ച വൈകുന്നേരം ഏഴിന് നടക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷക്ക് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മികത്വം വഹിക്കും.

ഇമ്മാനുവല്‍ മാര്‍ത്തോമ പള്ളിയില്‍ പെസഹ ശുശ്രൂഷകള്‍ ബുധനാഴ്ച രാത്രി 7.30നും ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ ഏഴിനും ഈസ്റ്റര്‍ ശുശ്രൂഷകള്‍ ശനി രാത്രി 7.30നും നടക്കും. ചെങ്ങന്നൂര്‍ മാവേലിക്കര ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പെസഹായുടെ ശുശ്രൂഷകള്‍ ബുധന്‍ വൈകുന്നേരം ആറിനും ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ എട്ടിനും ഈസ്റ്റര്‍ ശുശ്രൂഷകള്‍ ശനി വൈകുന്നേരം ആറിനും നടക്കും. വ്യാഴാഴ്ച വൈകുന്നേരം ഏഴിന് നടക്കുന്ന കാല്‍ കഴുകല്‍ ശുശ്രൂഷക്ക് റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വ മാര്‍ നിക്കോദിമോസ് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

സെന്റ് തോമസ് സീറോ മലബാര്‍ കത്തോലിക്ക പള്ളിയില്‍ പെസഹായുടെ ശുശ്രൂഷകള്‍ ബുധനാഴ്ച വൈകുന്നേരം 6.30നും ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ ഏഴിനും ഈസ്റ്റര്‍ ശുശ്രൂഷകള്‍ ശനി വൈകുന്നേരം ആറിനും നടക്കും. സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയില്‍ പെസഹ ശുശ്രൂഷകള്‍ ബുധനാഴ്ച വൈകുന്നേരം 6.30നും ദുഃഖവെള്ളിയുടെ ശുശ്രൂഷകള്‍ രാവിലെ എട്ടിനും ഈസ്റ്റര്‍ ശുശ്രൂഷകള്‍ ശനി വൈകുന്നേരം ഏഴിനും നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക