Image

സംസ്‌കൃതി മെഡിക്കല്‍ സെമിനാര്‍ നടത്തി

Published on 08 April, 2017
സംസ്‌കൃതി മെഡിക്കല്‍ സെമിനാര്‍ നടത്തി
   ദോഹ: ലോകാരോഗ്യദിനത്തോടനുബന്ധിച്ച് സംസ്‌കൃതി മന്‍സൂറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ന്ധദന്തരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും’ എന്ന വിഷയത്തില്‍ മെഡിക്കല്‍ സെമിനാര്‍ സംഘടിപ്പിച്ചു. 

കേരള പ്രവാസി ക്ഷേമബോര്‍ഡ് അംഗവും സംസ്‌കൃതി ജനറല്‍ സെക്രട്ടറിയുമായ കെ.കെ. ശങ്കരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. രാഗിണി രഞ്ജിത്ത്, ഡോ. രസ്‌നിജ് ബക്കര്‍ എന്നിവര്‍ സെമിനാര്‍ നയിച്ചു. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംസ്‌കൃതി അംഗങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധനയും നടന്നു. കേരള പ്രവാസിക്ഷേമ ബോര്‍ഡ് അംഗമായി നിയമിതനായ കെ.കെ. ശങ്കരന്‍, ഐസിബിഎഫ് വൈസ് പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍ എന്നിവരെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് അബ്ദുള്‍ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സരുണ്‍ മാണി വയനാട്, സെമിനാര്‍ കോഓര്‍ഡിനേറ്റര്‍ കെ.വി. അശോകന്‍ എന്നിവര്‍ സംസാരിച്ചു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക